video
play-sharp-fill

കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ ; പ്രതിയെ പിടികൂടാൻ തുമ്പായത് മോഷ്ടാവ് എത്തിയ സ്‌കൂട്ടറിൽ സഞ്ചി തൂക്കിയിട്ടിരുന്നുവെന്ന സ്ത്രീകളുടെ മൊഴി

കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ ; പ്രതിയെ പിടികൂടാൻ തുമ്പായത് മോഷ്ടാവ് എത്തിയ സ്‌കൂട്ടറിൽ സഞ്ചി തൂക്കിയിട്ടിരുന്നുവെന്ന സ്ത്രീകളുടെ മൊഴി

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: സ്‌കൂട്ടറിലെത്തി കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച ബാങ്ക് ജീവനക്കാരൻ പൊലീസ് പിടിയിൽ. സംഭവത്തിൽ അരിമ്പൂർ സ്വദേശിയായ ആനന്ദിനെയാണ് പൊലീസ് പിടികൂടിയത്.

സ്വർണ്ണം നഷ്ടപ്പെട്ട ശ്രീകല പൊലീസിന് നൽകിയ മൊഴി അനുസരിച്ച് ഒരു തവണ സ്‌കൂട്ടറിലും ഒരു തവണ ബൈക്കിലുമാണ് മോഷ്ടാവ് എത്തിയത്. ശ്രീകലയുടെ അഞ്ചു പവന്റെ ആഭരണമാണ് നഷ്ടപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സൂചനപ്രകാരം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് വണ്ടിയുടെ നമ്പർ കണ്ടെത്തിയത്. തുടർന്ന് ബാങ്കിലെ പ്യൂൺ ആയിരുന്ന ആനന്ദിലേക്കാണ് അന്വേഷണം എത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിലെ സഞ്ചിയിൽ കത്തിയും വ്യാജ നമ്പർ പ്ലേറ്റുമായിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.