video
play-sharp-fill
പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പാരലല്‍ കോളേജ് അദ്ധ്യാപകന്‍ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പാരലല്‍ കോളേജ് അദ്ധ്യാപകന്‍ അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

കുളത്തൂര്‍: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പാരലല്‍ കോളേജ് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മണ്‍വിള പാങ്ങപ്പാറ പാണന്‍വിള സ്വദേശി ടി.ആര്‍. അനില്‍കുമാറിനെയാണ് (48) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂര്‍ ജംഗ്‌ഷന് സമീപത്തെ സ്വകാര്യ ടൂട്ടോറിയല്‍ കോളേജിലാണ് സംഭവം. ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി എടുത്തത് .
ക്ലാസുണ്ടെന്നു പറഞ്ഞ് പെണ്‍കുട്ടികളെ കോളേജിലേക്ക് വിളിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

പീഡനവിവരം കുട്ടികള്‍ സ്‌കൂളിലെ ചൈല്‍ഡ് കൗണ്‍സിലറെയാണ് അറിയിച്ചത്. മൂന്നു പേരെയും വ്യത്യസ്‌ത സമയങ്ങളിലാണ് പീഡിപ്പിച്ചിരുന്നത്.തന്നെ ഉപദ്രവിക്കുന്ന കാര്യം ഒരു കുട്ടി സഹപാഠികളായ മറ്റു രണ്ടു പേരോട് പറഞ്ഞപ്പോഴാണ് തങ്ങള്‍ മൂന്നു പേരെയും പ്രതി പീഡിപ്പിച്ചിരുന്ന വിവരം തമ്മിലറിഞ്ഞത്.
സര്‍ക്കാര്‍ ജീവനക്കാരനായ അനില്‍കുമാറിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. തുമ്പ സി.ഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group