video
play-sharp-fill

യുവതിയെ വിവാഹം കഴിച്ചശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ ; വിവാഹദിനത്തിൽ തന്നെ യുവതിയിൽ നിന്നും പണം തട്ടിയെടുത്തത് ആദ്യ വിവാഹത്തിലുള്ള കുട്ടിയുടെ ചികിത്സാചെലവിനെന്ന് പറഞ്ഞ്

യുവതിയെ വിവാഹം കഴിച്ചശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ ; വിവാഹദിനത്തിൽ തന്നെ യുവതിയിൽ നിന്നും പണം തട്ടിയെടുത്തത് ആദ്യ വിവാഹത്തിലുള്ള കുട്ടിയുടെ ചികിത്സാചെലവിനെന്ന് പറഞ്ഞ്

Spread the love

സ്വന്തം ലേഖകൻ

മാള: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ആൾ പൊലീസ് പിടിയിൽ. യുവതിയിൽ നിന്നും പണം തട്ടിയെടുത്ത തിരുവല്ല സ്വദേശിയായ കണ്ടത്തിൽ ബിനു(കുഞ്ഞുമോൻ41)വാണ് മാളയിൽ അറസ്റ്റിലായത്.

വെണ്ണൂർ സ്വദേശിനിയാണു ഇയാളുടെ തട്ടിപ്പിന് ഇരയായത്. പ്രളയക്കെടുതിയിൽ ലഭിച്ച തുകയാണ് ഇയാൾ യുവതിയിൽ നിന്നും കൈക്കലാക്കിയതെന്നും പൊലീസ് പറഞ്ഞു. രണ്ടുമാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുമായുളള വിവാഹദിനത്തിൽ തന്നെ ഇയാൾ മുങ്ങുകയായിരുന്നു.ആദ്യഭാര്യയിൽനിന്ന് നിയമപരമായി വിവാഹമോചനം നേടിയെന്നാണ് ഇയാൾ പെൺകുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്.

ആദ്യ വിവാഹത്തിലുള്ള തന്റെ കുട്ടിക്ക് അസുഖമാണെന്നും ചികിത്സാച്ചെലവിനാണെന്നും പറഞ്ഞാണ് ഇയാൾ യുവതിയിൽ നിന്നും പണം കൈക്കലാക്കിയത്.

പെൺകുട്ടിയുടെ ബന്ധുക്കൾ ഇയാളെ തന്ത്രപൂർവം നാട്ടിലെത്തിച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.