video
play-sharp-fill

സംസ്ഥാനത്ത് എല്ലാ സ്റ്റേഷനുകളും ഇനി സി.ഐമാരുടെ നിയന്ത്രണത്തിൽ; ക്രമസമാധാനം നിയന്ത്രിക്കാൻ അഡീഷണൽ എസ്പിമാരെ നിയമിക്കാനും മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്ത് എല്ലാ സ്റ്റേഷനുകളും ഇനി സി.ഐമാരുടെ നിയന്ത്രണത്തിൽ; ക്രമസമാധാനം നിയന്ത്രിക്കാൻ അഡീഷണൽ എസ്പിമാരെ നിയമിക്കാനും മന്ത്രിസഭയുടെ അംഗീകാരം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള പൊലീസിലെ ഘടന മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. ജില്ലാ പൊലീസ് മേധാവിക്കു താഴെ ക്രമസമാധാന ചുമതല ഏകോപിപ്പിക്കാൻ 17 അഡീഷണൽ എസ്പിമാരെ നിയമിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാരായി സി.ഐ മാരെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ 268 എസ് ഐ മാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. രണ്ട് ശുപാർശകളെയും ധനവകുപ്പ് എതിർത്ത സാഹചര്യത്തിലാണ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് ശുപാർശ സമർപ്പിച്ചത്.

ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിൽ രണ്ട് എസ്പി മാരെ നിയമിച്ച് ക്രമസമാധാന ചുമതലക്കൊപ്പം സ്റ്റേഷൻ ചുമതലയുടെ ഏകോപനത്തിനുമാണ് തീരുമാനം. ജില്ലാ പൊലീസ് മേധാവിമാരുടെ ജോലിഭാരം കുറക്കലാണ് ലക്ഷ്യം. 17 സീനിയർ ഡിവൈഎസ്പിമാർക്കാകും ഇത് വഴി സ്ഥാനക്കയറ്റം കിട്ടുക. ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിൽ രണ്ട് അഡീഷനൽ എസ്പിമാരെ നിയോഗിക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. സർക്കാരിൻറെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും എഎസ്പി നിയമനം. സംസ്ഥാനത്ത് നിലവിൽ 42 ഐപിഎസുകാരല്ലാത്ത എസ് പിമാരാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഐമാരെ ഹൗസ് ഓഫീസർമാരാക്കിയതിലൂടെ കുറ്റന്വേഷണത്തിലും സ്റ്റേഷനുകളുടെ പൊതുവായ കാര്യക്ഷമതയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി സർക്കാർ വിലയിരുത്തി. ഇതിൻറെ അടിസ്ഥാനത്തിലാണു മുഴുവൻ സ്‌റ്റേഷനുകളിലും സി.ഐമാരെ എസ്.എച്ച്.ഒ മാരാക്കാൻ തീരുമാനിച്ചത്. ഇതോടെ അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട് പതിമൂന്ന് വർഷംവരെ ജോലി ചെയ്ത എസ്.ഐ മാർക്ക് സി.ഐ മാരായി പ്രൊമോഷൻ ലഭിക്കും.

വരാപ്പുഴയിലെ കസ്റ്റഡി മരണവും കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷനിലെ വീഴ്ച മൂലം കെവിൻ കൊല്ലപ്പെട്ടതും വളരെ ജൂനിയറായ എസ്.ഐ മാർ നേരിട്ട് ഭരണം നടത്തുന്ന സ്ഥലങ്ങളായിരുന്നു. ജൂനിയറായ എസ്.ഐ മാർ സ്റ്റേഷൻ ഭരണം നടത്തുന്നിടത്ത് പലപ്പോഴും കേസുകളുടെ ബാഹുല്യവും ക്രമസമാധാന നിയന്ത്രണത്തിലും വേണ്ടത്ര ജാഗ്രത കാണിക്കാൻ കഴിയാറില്ല. ഈ നിഗമനത്തിലാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ സ്റ്റേഷനുകളുടെ ചുമതല സി.ഐ മാർക്ക് നൽകണമെന്ന് ശുപാർശ ചെയ്തത്. പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ ചുമതല എടുക്കുന്നതുവരെ നിവലിലുളള സബ് ഇൻസ്പെക്ടർ പദവിയിലുളള എസ്.എച്ച്.ഒ തസ്തിക തുടരും.