video
play-sharp-fill
പൊലീസിന്റെ നട്ടെല്ല് തകർത്ത് സർക്കാർ ; 20 വർഷം മുൻപ് എസ് ഐ ആയി ജോലിയിൽ കയറിയവർ ഇന്നും എസ് ഐ തന്നെ; വില്ലേജ് ഓഫീസറായി ജോലിയിൽ കയറിയാൽ  20 വർഷം കൊണ്ട് ഡപ്യൂട്ടി കളക്ടറാകാം; ഇന്നോവയിൽ പായുകയും മണിമാളികയിൽ അന്തിയുറങ്ങുകയും ചെയ്യുന്ന ഐപിഎസുകർക്ക് കൃത്യമായ പ്രമോഷൻ; സർക്കാരിന്റെ മുഖം മിനുക്കേണ്ട ഉത്തരവാദിത്വമുള്ള മധ്യനിരയോട് മുഖം തിരിച്ച് സർക്കാർ !

പൊലീസിന്റെ നട്ടെല്ല് തകർത്ത് സർക്കാർ ; 20 വർഷം മുൻപ് എസ് ഐ ആയി ജോലിയിൽ കയറിയവർ ഇന്നും എസ് ഐ തന്നെ; വില്ലേജ് ഓഫീസറായി ജോലിയിൽ കയറിയാൽ 20 വർഷം കൊണ്ട് ഡപ്യൂട്ടി കളക്ടറാകാം; ഇന്നോവയിൽ പായുകയും മണിമാളികയിൽ അന്തിയുറങ്ങുകയും ചെയ്യുന്ന ഐപിഎസുകർക്ക് കൃത്യമായ പ്രമോഷൻ; സർക്കാരിന്റെ മുഖം മിനുക്കേണ്ട ഉത്തരവാദിത്വമുള്ള മധ്യനിരയോട് മുഖം തിരിച്ച് സർക്കാർ !

ഏ.കെ ശ്രീകുമാർ

തിരുവനന്തപുരം :പൊലീസിന്റെ നട്ടെല്ല് തകർത്ത് സർക്കർ . 20 വർഷം മുൻപ് എസ് ഐ ആയി ജോലിയിൽ കയറിയവർ ഇന്നും ഇരിക്കുന്നത് എസ് ഐയുടെ കസേരയിൽ തന്നെയാണ്. 20 വർഷം മുൻപ് കോൺസ്റ്റബിൾ ആയി ജോലിയിൽ കയറിയവർ ഇന്നും കോൺസ്റ്റബിൾ തന്നെയാണ്. കോൺസ്റ്റബിൾ എന്ന പേര് മാറ്റി സിപിഒ എന്നാക്കി പരിഷ്കരിച്ചതു മാത്രം മിച്ചം

റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസറായി ജോലിയിൽ കയറുന്നയാൾക്ക് 20 വർഷം കൊണ്ട് ഡപ്യൂട്ടി കളക്ടറാകാൻ സാധിക്കും. ക്ലർക്കായി ജോലിയിൽ കയറിയാൽ ഈ കാലയളവിൽ വില്ലേജ് ഓഫീസറാകാനും പറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നോവയിൽ പായുകയും മണിമാളികയിൽ അന്തിയുറങ്ങുകയും ചെയ്യുന്ന ഐപിഎസുകർക്ക് കൃത്യമായ പ്രമോഷൻ ലഭിക്കുമ്പോഴാണ്
പൊലീസിനെ താങ്ങി നിർത്തുന്ന മധ്യനിരയോട് സർക്കാരിന്റെ ഇരട്ടത്താപ്പ്

സീനിയറായ എസ് ഐ മാരിലേയും എസ്എച്ച്ഒ മാരിലേയും പത്തു ശതമാനം പേര്‍ക്ക് രണ്ട് ഇന്‍ക്രിമെന്റ് നല്കണമെന്നാണ് ചട്ടമെങ്കിലും വര്‍ഷങ്ങളായി കിട്ടാറില്ല. മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ പ്രമോഷന്‍ കൃത്യമായി നടപ്പാക്കുമ്പോഴാണ് സര്‍ക്കാരിന്റെ മുഖം മിനുക്കേണ്ട ഉത്തരവാദിത്വം കൂടിയുള്ള മധ്യനിര പോലീസിനോട് സര്‍ക്കാർ മുഖം തിരിക്കുന്നത്.

നേരത്തെ എസ്.ഐമാര്‍ക്കു സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്നപ്പോള്‍ ഉള്ള വില ഇന്നില്ല. ഇതോടെ എസ്.ഐമാര്‍ പല്ലുകൊഴിഞ്ഞ സിംഹമായി മാറി.

പത്തും പതിനഞ്ചും വർഷം എസ് ഐ ആയി ജോലി ചെയ്ത് സി.ഐ ആയവർ എസ്എച്ച്ഒ മാരായതോടെ വീണ്ടും എസ് ഐ ഇരുന്ന കസേരയിലേക്ക് മാറി. ഇതോടെ കൊലപാതകവും ബലാൽസംഗവും അടക്കമുള്ള പ്രധാനപ്പെട്ട കേസന്വേഷണം വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. സി ഐ മാർ ഇല്ലാതായതോടെ പൊലീസ് സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് ആളില്ലാതായി. കേസന്വേഷണവും താറുമാറായി.

പൊലീസില്‍ ഏറ്റവും കൂടുതല്‍ അച്ചടക്ക നടപടിയ്ക്കു വിധേയരാകേണ്ടി വരുന്ന ഒരു വിഭാഗം എസ്.ഐയും സി.ഐയുമാണ്. ഏത് ആരോപണം ഉണ്ടായാലും, സ്റ്റേഷനിൽ എന്തു പ്രശ്നമുണ്ടായാലും ആദ്യം സര്‍ക്കാര്‍ സസ്പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുക സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ്.എച്ച്.ഒയെ ആണ്. ഇന്‍ക്രിമെന്റും, മറ്റ് ആനൂകൂല്യങ്ങളും മറ്റു വകുപ്പുകളില്‍ എല്ലാം കൃത്യമായി ലഭിക്കുമ്പോള്‍ 24 മണിക്കൂറും 30 ദിവസവും മഴ ആയാലും വെയിലായാലും മഞ്ഞായാലും പരാതിയില്ലാതെ വരിനിന്ന് പണിയെടുക്കുന്ന പൊലീസിനു മാത്രം ഇതൊന്നും ബാധകമല്ല.