നാഗമ്പടം ഫെഡറൽ ബാങ്കിന് മുന്നിൽ സൂക്ഷിച്ചിരുന്ന പൾസർ ബൈക്ക് മോഷണം പോയി: ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം ഫെഡറൽ ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് മോഷണം പോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവിടെ പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയത്. അമയന്നൂർ കാണാട്ട് ഹൗസിൽ സബിൻ കെ.എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 05 എയു 0647 നമ്പർ പൾസർ ബൈക്കാണ് മോഷണം പോയത്.

ബൈക്കിന്റെ ഉടമയായ യുവാവ് ഇവിടെ ബൈക്ക് പാർക്ക് ചെയ്ത ശേഷം പുറത്തേയ്ക്ക് പോകുന്നതിനിടെ ബൈക്ക് മോഷണം നടന്നത്. തുടർന്ന് , ഉടമ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി. പ്രദേശത്തു നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group