video
play-sharp-fill

ജീർണിച്ച മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടത് 5000 രൂപ; ഒടുവിൽ എസ്.ഐ മരത്തിൽ കയറി

ജീർണിച്ച മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടത് 5000 രൂപ; ഒടുവിൽ എസ്.ഐ മരത്തിൽ കയറി

Spread the love

സ്വന്തംലേഖകൻ

കോട്ടയം : വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ ജീർണിച്ച മൃതദേഹം താഴെയിറക്കാൻ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി. മൃതദേഹം താഴെയിറക്കാൻ സഹായിക്കാൻ കൂടി നിന്നവരോട് പൊലീസ് അഭ്യർഥിച്ചെങ്കിലും ആരും അടുക്കാൻ തയാറായില്ല. ദുർഗന്ധം കാരണം എല്ലാവരും അൽപ്പം അകലെ മാറിനിന്നു മൂക്കു പൊത്തി. ഇതിനിടെയാണ് മൃതദേഹം താഴെയിറക്കാമെന്നേറ്റ് നാട്ടുകാരിലൊരാൾ എത്തിയത്. പക്ഷേ അയാൾ 5000 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. എന്നാൽ എസ്ഐ ഇ.ജി.വിദ്യാധരൻ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തിൽ കയറി. 15 അടി ഉയരത്തിൽ ചെന്നു കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കി. തുടർന്നു മൃതദേഹം പരിശോധിക്കുകയും ചെയ്തു
എരുമേലി കനകപ്പലം വനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞു നൂറുകണക്കിന് ആളുകളും സ്ഥലത്തെത്തിയിരുന്നു. ജീർണിച്ച തുടങ്ങിയ മൃതദേഹത്തെ അറപ്പോടെ നോക്കി നാട്ടുകാർ മാറി നിന്നെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്കു തങ്ങളുടെ കർത്തവ്യത്തിൽ നിന്ന് മാറിനിൽക്കാനാവില്ലായിരുന്നു. മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് എസ്ഐയും സിഐ എം.ദിലീപ് ഖാനും ഉൾപ്പെടുന്ന പൊലീസുകാരും ചേർന്ന് കെട്ടിയിറക്കി. എന്നാൽ നാട്ടുകാരനായ ഒരാൾ പോലീസിനെ സഹായിക്കാൻ ഉണ്ടായിരുന്നു. എരുമേലി – വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുണ്ട്. മുണ്ടും ഷർട്ടുമാണ് വേഷം.