ഒമിക്രോണ്‍ വകഭേദം: ‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല; കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ മികച്ചത്’: ആരോഗ്യമന്ത്രി

Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വീണ ജോര്‍ജ് വ്യക്തമാക്കി.

ലോകത്ത് പടര്‍ന്ന് പിടിക്കുന്ന കൊവിഡ് വകഭേദം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ JN.1 എന്ന വകഭേദമാണ് ജനിതക പരിശോധനയില്‍ കേരളത്തില്‍ കണ്ടെത്തിയത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തില്‍ JN.1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്.