കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ ട്രഷറിയ്ക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: ട്രഷറി വകുപ്പിലെ ഓഫീസ് അറ്റൻഡന്റുമാരുടെ 10% പ്രമോഷൻ ഉടൻ നടപ്പിലാക്കുക , രാഷ്ട്രീയ പ്രേരിത സ്ഥലമാറ്റങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക , വഞ്ചിയൂർ ട്രഷറി തട്ടിപ്പ് സമഗ്ര അന്വേഷണം നടത്തുക ,
ട്രഷറി സോഫ്റ്റ് വെയർ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ അസോസിയേഷന്റെ നേത്യത്വത്തിൽ കോട്ടയം ജില്ലാ ട്രഷറിയ്ക്ക് മുമ്പിൽ ജീവനക്കാർ പ്രതിഷേധ കൂട്ടായ്മ നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ വൈസ് പ്രസിഡന്റ് ജെ ജോബിൻസന്റ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ് ജോർജ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എച്ച്. ഷീജാ ബീവി, ബെന്നി ജോർജ് , കണ്ണൻ ആൻഡ്രൂസ് , ബിജു ആർ , അജേഷ് പി.പി., സ്മിതാ രവി , ടി.പി. ഗംഗാദേവി , ഷാജിമോൻ ഏബ്രഹാം , സജിമോൻ സി.ഏബ്രഹാം , പി.ബി. ബിജുമോൻ , രാജേഷ് വി.ജി , ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.