play-sharp-fill
സംസ്ഥാനത്ത് 17 പുതിയ ഹോട്‌സ്‌പോട്ടുകൾ കൂടി ; ആകെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 492 ആയി : കോട്ടയത്തെ അതിരമ്പുഴയും അയർക്കുന്നവും ഉൾപ്പടെ നാല് പ്രദേശങ്ങൾ കൂടി ഹോട്‌സ്‌പോട്ട് പട്ടികയിൽ

സംസ്ഥാനത്ത് 17 പുതിയ ഹോട്‌സ്‌പോട്ടുകൾ കൂടി ; ആകെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 492 ആയി : കോട്ടയത്തെ അതിരമ്പുഴയും അയർക്കുന്നവും ഉൾപ്പടെ നാല് പ്രദേശങ്ങൾ കൂടി ഹോട്‌സ്‌പോട്ട് പട്ടികയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് 17 പ്രദേശങ്ങൾ കൂടി ഹോട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 492 ആയി.

കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ (കണ്ടെയ്ൻമെന്റ് സോൺ: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂർ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോർക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),അതിരമ്പുഴ (20,11), മുണ്ടക്കയം (12), അയർകുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂർ ജില്ലയിലെ കാട്ടൂർ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 23 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ അവിനിശേരി (വാർഡ് 13), പുതൂർ (3), നെന്മണിക്കര (6, 7), ആളൂർ (1, 17), എരുമപ്പെട്ടി (9), തൃക്കൂർ (7, 8), പൂമംഗലം (8), ചൂണ്ടൽ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂർ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാർഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാർഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാർഡുകളും), കാഞ്ചിയാർ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 880 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.