video
play-sharp-fill

കേരളത്തിനു പുറത്തുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ ക്രമീകരണം ഒരുക്കണം: തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കേരളത്തിനു പുറത്തുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ ക്രമീകരണം ഒരുക്കണം: തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ ചെയ്യുന്നതിനു സമാനമായി കേരളത്തിനു പുറത്തുള്ള മലയാളികളെ ജന്മനാട്ടിലേയ്ക്കു തിരികെ എത്തിക്കുന്നതിനു ആവശ്യമായ ബസ് സർവീസും ട്രെയിൻ സർവീസും അടക്കം ഗതാഗത ക്രമീകരണങ്ങൾ ഒരുക്കണമെന്നു തോമസ് ചാഴികാടൻ എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മലയാളികളെ സ്വീകരിക്കാൻ ഒരാൾ മാത്രം പോകണമെന്നാണ് നിർദേശം. ഇത് അപ്രായോഗികമാണ്.

ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്വീകരിക്കാൻ എത്തുന്നവർ ജില്ലാ കളക്ടറുടെ മാത്രമല്ല, ഇവർ കടന്നു പോകുന്ന വഴികളിൽ ഉള്ള കളക്ടർമാരുടെയെല്ലാം അനുവാദം നേടണമെന്നാണ് പറയുന്നത്. ഇത് യഥാർത്ഥത്തിൽ അനാവശ്യമായ നിബന്ധനയാണ്. ഇത് നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അടക്കം ആയിരങ്ങളാണ് വരാൻ കാത്തിരിക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാൻ ബസുകൾ അടക്കം ക്രമീകരിക്കാൻ സർക്കാർ തയ്യാറാകണം.

ലോക്ക് ഡൗൺ കാലാവധി നീട്ടാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച സാഹചര്യത്തിൽ ബാങ്കുകൾ വായ്പകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന മോറട്ടോറിയം കാലാവധി നീട്ടാൻ തയ്യാറാകണം.
കോട്ടയം ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളിൽ മെഡിക്കൽ ഷോപ്പ്, ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്ന കടകൾ എന്നിവ തുറക്കുന്നതിന് അനുമതി നൽകണം.

അല്ലെങ്കിൽ മരുന്നും ആഹാര സാധനങ്ങളും ആവശ്യമുള്ളവർക്കു ഇത് വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം. കോട്ടയം മാർക്കറ്റ് ഹോട്ട് സ്‌പോട്ടിലെ കണ്ടെയ്ൻമെന്റ് സോണിലായിരുന്നു. എന്നാൽ, ഇവിടെ നിന്നും സാധനങ്ങൾ നീക്കുന്നതിന് വ്യാപാരികൾക്ക് ആവശ്യത്തിനു സമയം ലഭിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നശിച്ചു പോയത്.

ഇപ്പോൾ മാർക്കറ്റ് തുറന്നെങ്കിലും, ഇപ്പോൾ പറയുന്നത് ഹോൾ സെയിൽ വ്യാപാരികൾക്കു മാത്രമാണ് സാധനങ്ങൾ നൽകുന്നത് എന്നാണ്. കച്ചവടക്കാരെ ബുദ്ധിമുട്ടിയ്ക്കു രീതി അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.

സാധാരണ ഗതിയിൽ ബാങ്ക് ഓഡിറ്റ് ഏപ്രിൽ 30നകം പൂർത്തിയാക്കേണ്ടതാണ്. എന്നാൽ, ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫിസുകൾ തുറക്കാൻ ഇതുവരെയും തുറക്കാൻ സാധിച്ചിട്ടില്ല. റെഡ് സോണിലും, ഹോട്ട് സ്‌പോട്ടിലും ഏതൊക്കെ കടകൾ തുറക്കാം എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിൽ മെഡിക്കൽ ഷോപ്പുകൾ അടക്കം അടഞ്ഞു കിടക്കുകയാണെന്നും ഇത് ഒഴിവാക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും തോമസ് ചാഴികാടനും, തിരുവഞ്ചൂർ രാധാകൃഷ്ണനും ആവശ്യപ്പെട്ടു.