video
play-sharp-fill
നിയന്ത്രണം വിട്ട ബൈക്കും കാറും കൂട്ടിയിടിച്ചു: ഒളശ റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു; അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് കാർ യാത്രക്കാർ തന്നെ

നിയന്ത്രണം വിട്ട ബൈക്കും കാറും കൂട്ടിയിടിച്ചു: ഒളശ റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു; അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് കാർ യാത്രക്കാർ തന്നെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒളശ കാനാപ്പള്ളിൽ ഷാനു (19)ആണ് മരിച്ചത്. കുടയംപടി ഒളശ ഹൈസ്‌കൂൾ ജംഗ്ഷനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

പരിപ്പിൽ നിന്നും കുടുയംപടി ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഷാനു സഞ്ചരിച്ച ബൈക്ക്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷാനു റോഡിൽ തെറിച്ചു തലയിടിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഷാനുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഈ സമയം ഇതുവഴി വാഹനങ്ങൾ ഒന്നും എത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, കാർ യാത്രക്കാർ തന്നെ ചേർന്നു ഇയാളെ ഇതേ കാറിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.