ആ സംവിധായകന് ക്ഷമയ്ക്കുള്ള അവാർഡ് നൽകണം: തന്റെ ജീവിതത്തിലെ ആ ആദ്യ അനുഭവം തുറന്നു പറഞ്ഞ് മഞ്ജു വാര്യർ
സിനിമാ ഡെസ്‌ക്
കൊച്ചി: എല്ലാക്കാലത്തും മഞ്ജുവാര്യരുടെ ഓരോ നീക്കത്തിനും കണ്ണുനട്ട് കാത്തിരിക്കുകയാണ് മലയാളികൾ. മഞ്ജുവിന്റെ വിവാഹവും, വിവാഹ മോചനവും സിനിമയിലെ മടങ്ങിവരവും എല്ലാം മലയാളികൾ ആവേശത്തോടെയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. രണ്ടാം വരവിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നൽകിയാണ് ഇപ്പോൾ മഞ്ജുവിനെ മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെയാണ് മഞ്ജുവിന്റെ തമിഴിലേയ്ക്കുള്ള അരങ്ങേറ്റവും മലയാളികൾ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
വെട്രിമാരൻ ധനുഷ് ചിത്രം അസുരനിലൂടെയാണ് തമിഴിലേക്കും മഞ്ജു ചുവടുവച്ചത്. സാധാരണഗതിയിൽ താരം തന്നെയാണ് തന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നത്. അത്തരത്തിൽ തമിഴ് സിനിമ ഡബ്ബ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘തമിഴിൽ ഡബ്ബ് ചെയ്യാൻ സാധിക്കില്ലെന്നോർത്ത് വിഷമിച്ചിരിക്കുമ്പോഴാണ് ശ്രമിച്ചുനോക്കൂ എന്ന് വെട്രിമാരൻ സാർ പറയുന്നത്. തമിഴ് ഭാഷയിലുള്ള ഡബ്ബിംഗ് ആദ്യം വിജയമായില്ലെങ്കിലും പാസ്മാർക്ക് നൽകാമെന്നായിരുന്നു സംവിധായകന്റെ പക്ഷം. ആറുദിവസം കൊണ്ടാണ് അത് പൂർത്തിയാക്കിയത്. തിരുനെൽവേലി ഭാഷയും അവിടത്തെ പ്രയോഗങ്ങളും കൃത്യമായി അറിയുന്ന സുരേഷ്‌കണ്ണൻസാറിന്റെ സഹായം വളരെ വലുതായിരുന്നു. ഞാൻ തെറ്റുകൾ വരുത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ക്ഷമയ്ക്ക് മുന്നിൽ കൈകൂപ്പുന്നു’-മഞ്ജു പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.