പഴയ ലോട്ടറി വില്‍പ്പനക്കാരന്‍ ഇപ്പോള്‍ പോലീസ്; തേടിയെത്തിയത് 80 ലക്ഷത്തിന്റെ ഭാഗ്യം
സ്വന്തം ലേഖകന്‍
കൊല്ലം: ശാസ്താംകോട്ട കാരാളിമുക്കിലെ സീനാ ലക്കി സെന്ററില്‍ ലോട്ടറി വില്‍പ്പനക്കാരനായിരുന്ന പയ്യനെ തേടി പത്ത് വര്‍ഷത്തിനിപ്പുറം കാരുണ്യ ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഭാഗ്യമെത്തി. പക്ഷേ, പഴയ ലോട്ടറിക്കാരന്‍, അരിനല്ലൂര്‍ കോവൂര്‍ റിയാസ് മന്‍സിലില്‍ ജെ.റിയാസ് (34) ഇപ്പോള്‍ കുണ്ടറ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്.
പി.എസ്.സി പരീക്ഷയും പഠനവുമൊക്കെയായി നടന്ന കാലത്ത് ഒന്നര വര്‍ഷത്തോളം ലോട്ടറി കടയില്‍ ജോലി നോക്കിയിരുന്ന റിയാസ് ഇതിനുശേഷം ഗള്‍ഫില്‍ പോയി. പിന്നീട് പൊലീസില്‍ ജോലി ലഭിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലം ഇല്ലെങ്കിലും ഇടയ്ക്കിടെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച വൈകിട്ടാണ് കാരാളിമുക്കിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ഉത്തമനില്‍ നിന്ന് കെ.എം 723241 എന്ന നമ്പറുള്ള ടിക്കറ്റ് റിയാസ് വാങ്ങിയത്. പണ്ട് വിറ്റ ടിക്കറ്റുകളില്‍ പലതിനും ഒരു ലക്ഷവും അന്‍പതിനായിരവുമൊക്കെ സമ്മാനം ലഭിക്കുമ്പോള്‍, ഒരു ദിവസം തന്നെത്തേടി ഭാഗ്യം എത്തുന്ന ദിവസത്തെ കുറിച്ച് റിയാസും സ്വപ്നം കണ്ടിരുന്നു. ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി.
റിയാസിന്റെ ഭാര്യ ഷെര്‍ണ ബീഗം. ഏക മകള്‍ നാല് വയസുകാരി റിസ്വാന.