video
play-sharp-fill

കൊറോണ വൈറസ് ബാധ : കേരളം അടച്ചുപൂട്ടുന്നു; കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി; രോഗബാധിതരുടെ എണ്ണം ഒറ്റദിവസംകൊണ്ട് ഇരട്ടിയായി ; പുറത്തിറങ്ങിയാൽ അറസ്റ്റും പിഴയും

കൊറോണ വൈറസ് ബാധ : കേരളം അടച്ചുപൂട്ടുന്നു; കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി; രോഗബാധിതരുടെ എണ്ണം ഒറ്റദിവസംകൊണ്ട് ഇരട്ടിയായി ; പുറത്തിറങ്ങിയാൽ അറസ്റ്റും പിഴയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളം അടച്ചുപൂട്ടലിലേക്ക്.സംസ്ഥാനം മാർച്ച് 31 വരെ പൂർണ്ണമായും അടച്ചിടും.സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം 28 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ രോഗം സ്ഥിരീകരിച്ച 19 പേരും കാസർഗോഡ് സ്വദേശികൾ.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുഗതാഗതം പൂർണ്ണമായും വിലക്കി. ഇതോടൊപ്പം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ ഹോം ഡെലിവറി നടത്താം. ആവശ്യ സധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം പ്രവർത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആരാധനലായങ്ങൾ തുറക്കില്ല. സംസ്ഥാനത്തിന്റെ എല്ലാം അതിർത്തികളും അടയ്ക്കും. എന്നാൽ പെട്രോളും എൽ.പി.ജിയും ലഭ്യമാക്കും. രോഗ ബാധയുടെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരുടെ സ്ഥിതി കണക്കിലെടുത്ത് മാധ്യമ സ്ഥാപനങ്ങളിലെ മേധാവികളുമായി ചൊവ്വാഴ്ച ചർച്ച നടത്തും.

ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രിക്ക് സമീപം തന്നെ താമസവും ഭക്ഷണവും ഒരുക്കും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഒരു മാസത്തേക്ക് അടച്ചിടും.

സംസ്ഥാനത്തെ കടകൾ ഏഴ് മുതൽ അഞ്ച് വരെ മാത്രം പ്രവർത്തിക്കും. കാസർഗോഡ് കടകളുടെ പ്രവർത്തന സമയം 11 മുതൽ അഞ്ച് വരെ മാത്രം പ്രവർത്തിക്കും

Tags :