video
play-sharp-fill

ഭാര്യയെ ഒഴിവാക്കാൻ പാമ്പിനെ വിട്ടു കടിപ്പിച്ചു: കേസ് ഒഴിവാക്കാൻ സർപ്പകോപമാണ് എന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചു; ഉത്രകൊലക്കേസിൽ ഭർത്താവിനെതിരെ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ

ഭാര്യയെ ഒഴിവാക്കാൻ പാമ്പിനെ വിട്ടു കടിപ്പിച്ചു: കേസ് ഒഴിവാക്കാൻ സർപ്പകോപമാണ് എന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചു; ഉത്രകൊലക്കേസിൽ ഭർത്താവിനെതിരെ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ, ഭർത്താവിനോട് യാതൊരു അനുകൂലമായ നടപടിയും വേണ്ടെന്നു പൊലീസ്. ഉത്ര കേസിന്റെ വാദത്തിനിടെയാണ് ഭർത്താവിന് എതിരായ സമീപനം കടുപ്പിച്ച് പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്.

കൊല്ലം ആറാംക്ലാസ് അഡിഷണൽ സെഷൻസ് കോടതിയിൽ ഇന്നലെ ആരംഭിച്ച ഉത്രവധക്കേസിന്റെ അന്തിമ വാദത്തിൽ ഭർത്താവ് സൂരജിനെതിരായ തെളിവുകൾ പ്രോസിക്യൂഷൻ അക്കമിട്ട് നിരത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കി സ്വത്ത് സ്വന്തമാക്കാനാണ് പ്രതി പാമ്ബിനെ കടിപ്പിച്ചതെന്നും ഇത് സർപ്പകോപമാണെന്ന് വരുത്താൻ ശ്രമിച്ചെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് കോടതിയെ ബോധിപ്പിച്ചു.

കൊല്ലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൂരജ് ഉത്രയോട് സ്‌നേഹം അഭിനയിച്ചത്. സൂരജിന്റേത് ആത്മാർത്ഥ സ്‌നേഹമാണെന്ന് ഉത്ര തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് കൊലപ്പെടുത്തുന്നതിന് മുമ്ബ് സൂരജ് നൽകിയ മയക്കുമരുന്ന് കലർത്തിയ പാനീയം കുടിച്ചത്.

അണലിയെക്കൊണ്ട് കടുപ്പിച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. അപ്പോഴേക്കും സൂരജ് അടുത്ത പദ്ധതി തയ്യാറാക്കിയിരുന്നു. ഉത്രയെ കൊല്ലാനുള്ള സൂരജിന്റെ കുബുദ്ധിയും പാമ്ബിനെ ഉപയോഗിച്ചതും കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കുന്നതായും പ്രോസിക്യൂഷൻ വാദിച്ചു.

സൂരജിനെ വീഡിയോകോൺഫറൻസിലൂടെയാണ് വിചാരണയിൽ പങ്കെടുപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ കെ. ഗോപീഷ് കുമാർ, സി.എസ്. സുനിൽ എന്നിവരും ഹാജരായി. അഞ്ചിന് കേസിലെ തുടർവാദം നടക്കും.

പ്രോസിക്യൂഷന്റെ വാദങ്ങൾ

കൊലപാതകമാണെന്ന് തെളിയാതിരിക്കാൻ മൂർഖൻ പാമ്ബിനെ ആയുധമാക്കി

ഉത്ര കിടന്ന മുറിയിൽ പാമ്ബിന് ഇഴഞ്ഞുകയറാനുള്ള വഴികളില്ല

മൂർഖന് ഇഴഞ്ഞുകയറാൻ കഴിയുന്നതിനെക്കാൾ ഉയരത്തിലാണ് മുറിയുടെ ജനൽ

മൂർഖൻ പാമ്ബുകൾ സജീവമാകുന്നത് സന്ധ്യയ്ക്കാണ്, ഉത്രയെ കടിച്ചത് പുലർച്ചെ 3.30ന്

ഉത്രയുടെ ശരീരത്തിലെ സർപ്പ ദംശനത്തിന്റെ അടയാളങ്ങളുടെ വലിപ്പവും അകലവും തലയിൽ പിടിച്ച് കടിപ്പിച്ചതിന് തെളിവാണ്

സ്വാഭാവിക സർപ്പ ദംശനമല്ലെന്ന് പാമ്പ് വിദഗ്ദ്ധരുടെ മൊഴികൾ.