play-sharp-fill
അടുക്കളത്തോട്ടം മത്സരവുമായി കെ.എസ്.യു ഏറ്റുമാനൂർ  നിയോജകമണ്ഡലം കമ്മിറ്റി

അടുക്കളത്തോട്ടം മത്സരവുമായി കെ.എസ്.യു ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : കോവിഡ് കാലത്തു വീട്ടിൽ ഇരിക്കുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾകുമായി അടുക്കളത്തോട്ടം മത്സരം എന്ന ആശയവുമായി കെ.എസ്.യൂ.

വിഷരഹിത പച്ചക്കറികൾ വീടുകളിൽ തന്നെ നിർമിച്ച് ഈ കൊറോണ കാലഘട്ടത്തിലും തുടർന്നും ഭക്ഷ്യക്ഷാമത്തെ നേരിടാനും വിഷപച്ചക്കറികളെ തടയാനുമുള്ള മുൻകരുതൽ ആയിട്ടാണ് “ഒരുക്കാം അടുക്കളത്തോട്ടം” മത്സരങ്ങൾ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കള തോട്ടം നിർമിക്കാൻ ആവശ്യമായ വിത്തുകൾ കെ.എസ്.യു നൽകും. അനേകം യുവജനങ്ങളും, മുതിർന്നവരും ഇതിന്റെ ഭാഗം ആക്കി നല്ലൊരു മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടന്ന് കെ.സ്.യൂ ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് അൽഫിൻ ജോർജ് പടികര അറിയിച്ചു.

യുവജനങ്ങളെ ആകർഷിക്കുന്നതിന് സെൽഫി കോൺടെസ്റ്റ് ഇതിനൊപ്പം ഉൾപെടുത്തിട്ടുണ്ട്. കൃഷിത്തോട്ടത്തിൽ നിന്നും എടുക്കുന്ന സെൽഫി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം കെ.സ്.യൂ ഏറ്റുമാനൂർ ബ്ലോക്കിനും , മത്സരിക്കുന്നവരുടെ ഒരു സുഹൃത്തിനുമായി ടാഗ് ചെയുക എന്നതാണ് മാനദണ്ഡം.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോക്ക് ഏറ്റവും കൂടുതൽ ലൈക് കിട്ടുന്ന വക്തിയാണ് വിജയി ആയി തിരഞ്ഞെടുക്കുന്നത്. മെയ് 31 ആണ് അവസാന തീയതി. കെ.സ്.യൂ ജില്ലാ പ്രസിഡന്റ് ജോർജ് പയസ് പദ്ധതി ഉദ്‌ഘാടനം ചെയ്തു.

ബോണി തങ്കച്ചൻ , ലിബിൻ ജോണി, ടോം ജെയിംസ് , എബിൻ സെബാസ്റ്റ്യൻ , ജിബിൻ സിറിയക്, ജിൻസ് ജോയ്, ജുവെക് വിൽ‌സൺ, റോണി റോയ്, ആൽബർട്ട് രാജേഷ് എന്നിവർ നേതൃത്വം നൽകി.