video
play-sharp-fill

Friday, May 16, 2025
HomeCrimeജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത് മകനെ വളർത്തി : അച്ഛനെയും അമ്മയെയും പട്ടിണിയ്ക്കിട്ട മകൻ 24 മണിക്കൂറും...

ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത് മകനെ വളർത്തി : അച്ഛനെയും അമ്മയെയും പട്ടിണിയ്ക്കിട്ട മകൻ 24 മണിക്കൂറും മദ്യത്തിൽ; മുണ്ടക്കയത്ത് അച്ഛനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ മകന് കുരുക്ക് മുറുക്കി പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന അച്ഛനെയും അമ്മയെയും പട്ടിണിയ്ക്കിട്ടു കൊലപ്പെടുത്തിയ മകന് കുരുക്ക് മുറുക്കി പൊലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതോടെ മരണ കാരണം വ്യക്തമാകും. ഇതിനു ശേഷമാകും മകന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്കു പൊലീസ് കടക്കുന്നത്.

ആരോഗ്യമുണ്ടായിരുന്ന കാലത്തോളം സ്വന്തമായി അധ്വാനിച്ചാണ് അമ്മിണിയും പൊടിയനും കഴിഞ്ഞിരുന്നത്. രണ്ടു പേരും കൂലിപ്പണിക്കാരിയിരുന്നു. ഒരു ഘട്ടത്തിൽ പോലും മറ്റാരുടെയും കാലുപിടിക്കാനോ, ആരുടെയെങ്കിലും മുന്നിൽ കൈനീട്ടാനോ അമ്മിണി തയ്യാറായിരുന്നില്ല. ഇതാണ് ഒടുവിൽ മകന്റെ ക്രൂരതയ്ക്കു മുന്നിൽ ഇരുവരുടെയും ജീവനും ജീവിതവും ഇല്ലാതാകുന്നതിനു ഇടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവർക്കും മാനസിക അസ്വാസ്ഥ്യമുണ്ടായത് മകന്റെ ക്രൂരതകളെ തുടർന്നെന്നു പൊലീസ്. വെളിച്ചവും കാറ്റുമില്ലാത്ത മുറിയിൽ ഭക്ഷണവും പരിചരണവും ലഭിക്കാതെ മാസങ്ങളോളം കിടന്നതിനെ തുടർന്നാണ് ഇവർക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായതെന്നാണ് ആരോഗ്യ വകുപ്പും പൊലീസും പറയുന്നത്. മുണ്ടക്കയം വണ്ടൻപതാൽ അസംബനിയനി തൊടിയിൽ വീട്ടിൽ പൊടിയനാ (80)ണ് മരിച്ചത്. ഭാര്യ അമ്മിണിയെ (75) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുണ്ടക്കയം പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകയായ ആശാവർക്കർ കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദേശത്തെ വീടുകളിൽ എത്തിയിരുന്നത്. ഇതിനിടെയാണ് പൊടിയന്റെയും അമ്മിണിയുടെയും അവസ്ഥ ഇവർ അറിഞ്ഞത്. റെജിയോടും ഭാര്യയോടും മാതാപിതാക്കളെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഇതിനു തയ്യാറായില്ല. തുടർന്നു ആശാവർക്കർ പഞ്ചായത്തംഗത്തെ വിവരം അറിയിച്ചു.

ഇദ്ദേഹമാണ് മുണ്ടക്കയം സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടർന്നു സ്‌പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സന്തോഷ് സി എ, പുഷ്പാംഗദൻ എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി. ഇതിനു ശേഷമാണ് മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരമറിയിച്ചത്. വീട്ടിൽ ആളുകൾ തടിച്ചു കൂടിയതറിഞ്ഞ് റജി എത്തിയെങ്കിലും ഇയാൾ മദ്യലഹരിയിലായിരുന്നു വെന്ന് പൊലീസ് അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, എന്നിവരുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പൊടിയന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഏതാനും മാസം മുൻപ് വരെ അമ്മിണി കൂലിപ്പണി ചെയ്താണ് വീട്ടിലെ നിത്യ ചെലവ് നടത്തിയിരുന്നത്.

പ്രായാധിക്യം മൂലം അമ്മിണിയ്ക്കും പൊടിയനും മറ്റ് ജോലികൾ ചെയ്യാനാകാതെ വന്നതോടെയാണ് ഇവർ ഒറ്റപ്പെട്ടത്. ആരോഗ്യം മോശമായ ഇരുവരെയും ഇളയമകൻ റെജി വീടിനുള്ളിൽ പൂട്ടി ഇടുന്നത് പതിവായിരുന്നു. പ്രായാധിക്യത്താൽ പുറത്തു പോകാനാവാതെ മലമൂത്രവിസർജനം വരെ ഈ വൃദ്ധദമ്പതികൾ മുറിയിലായിരുന്നു നടത്തിയിരുന്നത്. അധികൃതർ മുറിക്കുള്ളിൽ കയറി നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണങ്ങൾ കണ്ടെത്തി. ഇതാണ് ഇവർക്ക് കഴിക്കുവാൻ നൽകിയിരുന്നത്. ഹോട്ടൽ തൊഴിലാളിയായ റജി മദ്യത്തിനും ലഹരിക്കും അടിമയാണ്. പൊടിയൻ്റെ സഹോദരൻ ഐ എൻ ടി യു സി യുടെ നേതാവാണ്. നാട് നന്നാക്കാൻ നടക്കുന്ന  ഇദ്ദേഹവും പൊടിയൻ്റെ കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാണിച്ചില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments