‘മഹത്തായ ഇന്ത്യൻ അടുക്കളയിൽ’ എന്തിനാണ് ഫോർ പ്ലേ..! ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായികയുടെ ഫോർ പ്ലേ ഡയലോഗിന്റെ അർത്ഥം തിരഞ്ഞ് സോഷ്യൽ മീഡിയ

‘മഹത്തായ ഇന്ത്യൻ അടുക്കളയിൽ’ എന്തിനാണ് ഫോർ പ്ലേ..! ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായികയുടെ ഫോർ പ്ലേ ഡയലോഗിന്റെ അർത്ഥം തിരഞ്ഞ് സോഷ്യൽ മീഡിയ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ‘മഹത്തായ ഇന്ത്യൻ അടുക്കളയിൽ’ എന്തിനാണ് ഫോർ പ്ലേ..! ജിയോ ബേബിയുടെ ഏറ്റവും പുതിയ സിനിമ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ഡയലോഗുകളാണ് ഇപ്പോൾ മലയാളികളുടെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറന്നെങ്കിലും മലയാളി ഇപ്പോ( ചർച്ച ചെയ്യുന്നത് ഒടിടി രിലീസായി എത്തിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തെക്കുറിച്ചാണ്.

മഹത്തായ അടുക്കളയുടെ ഉള്ളിലേക്കുള്ള പാളിനോട്ടമാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. മലയാള സിനിമ ഇന്നുവരെ കണ്ട അടുക്കള കാഴ്ചകളല്ല ജിയോ ബേബി കാണിച്ചുതന്ന മഹത്തായ അടുക്കള. റിലീസ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ ഈ അടുക്കളയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. അടുക്കള കാഴ്ചകൾ മാത്രമല്ല സിനിമ വിരൽ ചൂണ്ടുന്നത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ലൈംഗിക മായ താത്പര്യം ബെഡ് റൂമിൽ തുറന്നു പറയുന്ന നിമിഷയുടെ കഥാപാത്രം നേരിടുന്ന വാക്കുകൾ കൊണ്ടുള്ള വയലൻസ് സംവിധായകൻ തുറന്നു കാണിക്കുന്നുണ്ട്.. സെക്‌സിനെക്കുറിച്ച് പറയുമ്‌ബോൾ ‘കുറച്ച് ഫോർപ്ലേ കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നു’ എന്ന് നിമിഷ സജയൻ അവതരിപ്പിക്കുന്ന കഥാപാത്രം പറയുമ്‌ബോൾ ‘ഇതിനെക്കുറിച്ചൊക്കെ അറിയാമല്ലേ’ എന്നായിരുന്നു മറുചോദ്യം.

ഏതായാലും ഫോർപ്ലേയെക്കുറിച്ചുള്ള ഈ സംഭാഷണം ഇപ്പോൾ മലയാളികളെ സംശയത്തിന്റെ മുനയിൽ നിർത്തിയിരിക്കുകയാണ്.ശേഷം മലയാളി നേരെ പോയത് ഗൂഗിളിലേക്കാണ്. നിമിഷ സജയൻ പറയുന്ന വാക്കായ ‘ഫോർപ്ലേ’ എന്ന വാക്കിന്റെ അർത്ഥം തേടി.

സാധാരണക്കാരായ മലയാളികൾ അധികം കേട്ടിരിക്കാൻ ഇടയില്ലാത്ത ഒരു ബെഡ്റൂം വാക്കാണ് ‘FOREPLAY’. എന്നാൽ, ഈ വാക്കിന്റെ അർത്ഥം പലർക്കും പിടികിട്ടിയില്ല. അവരെല്ലാവരും നേരെ ഗൂഗിളിലേക്ക് ചെന്ന് മലയാളത്തിൽ തന്നെ ഈ വാക്കിന്റെ അർത്ഥം പറഞ്ഞു തരാൻ ആവശ്യപ്പെടുകയായിരുന്നു.

ഫോർപ്ലേയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സ്ത്രീകളും പുരുഷൻമാരും കുറിപ്പുകൾ പങ്കു വച്ചിരുന്നു. ഇതും അർത്ഥം തിരയുന്നതിന് ഒരു കാരണമായി. ഗൂഗിൾ സേർച്ചിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്.