video
play-sharp-fill

ഈ കണക്കുകൾ ശരിയാണെങ്കിൽ സ്വകാര്യ ആശുപത്രികൾ മനുഷ്യരെ കുത്തിക്കീറിയിരുന്നത് വെറുതെയോ..! കൊറോണക്കാലത്തെ വൈറലായ കുറിപ്പിനു പിന്നിൽ സത്യമുണ്ടോ..?

ഈ കണക്കുകൾ ശരിയാണെങ്കിൽ സ്വകാര്യ ആശുപത്രികൾ മനുഷ്യരെ കുത്തിക്കീറിയിരുന്നത് വെറുതെയോ..! കൊറോണക്കാലത്തെ വൈറലായ കുറിപ്പിനു പിന്നിൽ സത്യമുണ്ടോ..?

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് ഏറ്റവും കൂടുതൽ വൈറലായ ഒരു സന്ദേശമുണ്ട് വാട്‌സ്അപ്പിൽ. സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയാ നിരക്ക് കുറഞ്ഞതായാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇത് സത്യമാണെന്നതാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ആശുപത്രികൾ പറഞ്ഞു ഭയപ്പെടുത്തിയിരുന്നത് പ്രകാരമായിരുന്നെങ്കിൽ, ഹൃദ്രോഗികളും, കിഡ്‌നി രോഗികളും അടക്കമുള്ളവർ ഈ കൊറോണക്കാലത്ത് മരിച്ചു വീണേനെ.

കൊറോണയ്‌ക്കെതിരെ യാതൊരു പ്രതിരോധവും തീർക്കാത്ത സ്വകാര്യ ആശുപത്രികളാണ് ലോക്ക് ഡൗണിനു മുൻപ് ആളുകളെ ഞെക്കിപ്പിഴിഞ്ഞെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്‌സ്അപ്പിൽ പ്രചരിച്ച സന്ദേശം ഇങ്ങനെ –

തിരുവനന്തപുരം നഗരത്തിലെ മുപ്പതു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 15ൽ അധികം മൾട്ടി സ്‌പെഷാലിറ്റി ആശുപത്രികളുണ്ട്. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ സമീപത്തെ ഒരു കിലോമീറ്റർ പ്രദേശത്ത് റോഡുകളിൽ കാർ പാർക്ക് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു രോഗികളുടെ തിരക്ക്. ഇവയിലെല്ലാം കാർഡിയോളജി വിഭാഗമുണ്ട്. അൻപതിലധികം പ്രഗത്ഭ കാർഡിയോളജിസ്റ്റുകളുണ്ട്. പലരും രണ്ടും മൂന്നും ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്.കൂടാതെ മറ്റു ചികിത്സാ വിഭാഗവും ഉണ്ട്

കൊറോണാ ലോക്ക് ഡൗണ് നു മുൻപുവരെ 200 ആൻജിയോപ്ലാസ്റ്റിയെങ്കിലും ദിവസവും നടന്നിരുന്നു. 70% ബ്ലോക്കുണ്ട്. ഉടനെ ചെയ്യണം അല്ലെങ്കിൽ അപകടമാണ് എന്നൊക്കെ തട്ടിവിട്ടാണ് ആശുപത്രികളും ഡോക്ടറന്മാർ അത് ചെയ്യിച്ചിരുന്നത്. നടന്നു വരുന്നവരെ പിടിച്ചു കിടത്തി കൂട്ടിനു വന്നയാളെ ഭയടുത്തി (ഒരുതരം ഭീഷണി) ഇനി യാത്ര ചെയ്യുന്നത് അപകടം എന്നു പറയും. അപകടം എന്നാൽ മരണം തന്നെ. മനുഷ്യൻ പേടിക്കാൻ അല്ലെങ്കിൽ രോഗിയുടെ ബന്ധുക്കൾ പേടിക്കാൻ വേറെന്തു വേണം?

???ഇക്കഴിഞ്ഞ ഒരു മാസമായി എത്രപേർ ഈ കാരണത്താൽ മരണപ്പെട്ടു?
ആൻജിയോപ്ലാസ്റ്റി നടത്താതെ എത്ര പേർ മരിച്ചു. ബൈപ്പാസിനും സ്‌ന്റെന്റിടാനും ഷെഡ്യൂൾ ചെയ്ത കേസുകൾ എന്തായി. എല്ലാം അപകടത്തിൽ പെട്ടോ?
ഐ.സി.യുവി ൽ രോഗിയെ കിടത്താൻ പോലും ബെഡ് ഒഴിവ് ഇല്ലായിരുന്നല്ലോ പലപ്പോഴും.
ഇപ്പോൾ ആരും ഈ അവസ്ഥയിൽ ഇല്ലേ??

എന്തിനും ഡാറ്റാവച്ച് കണക്കിടുന്ന ആശുപത്രികൾ, ഹൃദ്രോഗത്തിന്റെ ഇങ്ങനെയൊരു കണക്ക് പുറത്തുവിടണം.

അവർ പേടിപ്പിച്ചിരുന്നതുപോലെയായിരുന്നു കാര്യങ്ങൾ എങ്കിൽ അത്തരം രോഗികളിൽ ഭൂരിഭാഗവും ഇന്നു കാണില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രോഗം കണ്ടുപിടിക്കപ്പെടേണ്ടവരും, മാനേജുമെന്റ് ചെയ്യപ്പെടേണ്ടവരും ഇന്നു കാണില്ല.

അങ്ങിനെയാണോ കാര്യങ്ങൾ? പരസ്യം കൊടുക്കുന്ന ആശുപത്രികളും പണിയെടുക്കുന്ന മെഡിക്കോകളും അത് ബോദ്ധ്യപ്പെടുത്താൻ ബാദ്ധ്യസ്ഥരാണ്.