
കൊച്ചി: കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്നു പേരിട്ടിരിക്കുന്നതിനെതിരെ ഹർജി.
കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷ് എന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഹർജി നല്‍കിയിരിക്കുന്നത്. പലസ്തീൻ -ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണ് ഇതെന്നും കലോത്സവത്തിന് ഇത്തരം പേര് നല്‍കരുതെന്നുമാണ് ഹർജിയില്‍ പറയുന്നത്.
അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഈ പേരെന്നും ഇതു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നെന്നും ഹർജിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹർജിയില്‍ ഗവർണർ, കേരള സർവകലാശാല വൈസ് ചാൻസിലർ, സർവകലാശാല യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.