കേരള ജ്യോതി പുരസ്കാരം ഡോ.എം.ആർ.രാഘവ വാരിയർക്ക്; പി.ബി.അനീഷിനും രാജശ്രീ വാരിയർക്കും കേരള പ്രഭ

Spread the love

തിരുവനന്തപുരം : കേരളപ്പിറവിയോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാന സർക്കാർ കേരള ജ്യോതി കേരളപ്രഭ,​ കേരളശ്രീ പുരസ്കാരങ്ങൾ നൽകുന്നത്.

video
play-sharp-fill

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവന കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്ക് കേരള ജ്യോതി പുരസ്കാരം നൽകും.

കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി.ബി. അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർ‌ക്കും കേരളപ്രഭ പുരസ്കാരം നൽകും മാദ്ധ്യമ പ്രവർത്തനത്തിന് ശശികുമാർ,​ വിദ്യാഭ്യാസ രംഗത്ത് ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർക്കും സ്റ്റാർട്ടപ്പ് രംഗത്തെ സംഭാവനകൾക്ക് എം.കെ. വിമൽ ഗോവിന്ദിനും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ജിലുമോൾ മാരിയറ്റ് തോമസിനും കായികരംഗത്ത് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്കാരം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളജ്യോതി പുരസ്കാരം ഒരാൾക്കും കേരള പ്രഭ രണ്ടുപേർക്കും കേരളശ്രീ അഞ്ചുപേർക്കുമാണ് ഓരോ വർഷവുംനൽകി വരുന്നത്.