കേരളം ചുട്ടുപൊള്ളുന്നു; കോട്ടയം ഉൾപ്പെടെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Spread the love

കോട്ടയം: സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു.12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

video
play-sharp-fill

ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട്, കൊല്ലം ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36ഡിഗ്രി സെല്‍ഷ്യസുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ അധിക താപനിലയാണ് മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളില്‍ രേഖപ്പെടുത്തുന്നത്.ഇതിനിടെ യു.വി ഇൻഡക്സും ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരത്തും ചൂട് കനക്കുകയാണ്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്നാണ് നിർദേശം. കുഞ്ഞുങ്ങള്‍, പ്രായമായവർ, ഗർഭിണികള്‍ ഗുരുതര രോഗമുള്ളവർ എന്നിവർക്ക് പ്രത്യേക കരുതല്‍ വേണം.നേരിട്ട് വെയിലല്‍ക്കുന്ന ജോലി ചെയ്യുന്നവർ ജോലിസമയം ക്രമീകരിക്കണം.

കട്ടികൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം.ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടൻ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ നിർദേശം നല്‍കി