play-sharp-fill
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാദ്ധ്യത.

മറ്റ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ തിരമാലകൾക്കും 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നതിനാൽ തീരദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം നൽകി. പുന്നപ്പുഴയിലെ ജലനിരപ്പുയർന്ന് എടക്കര മൂപ്പിനിപ്പാലവും ചുങ്കത്തറ മുട്ടിക്കടവ് പാലവും മൂടി.

മുണ്ടേരി മുക്കം കുനിപ്പാല, വെളുമ്പിയംപാടം, പോത്തുകല്ല്, ഞെട്ടിക്കുളം, ഉൾപ്പെടെയുള്ള ചാലിയാറിൻറെ തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ രാത്രി മുതൽ വീടുകളിൽ നിന്നും മാറി താമസിക്കുകയാണ്.

ചാലിയാറിൻറെ വൃഷ്‌ടിപ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് ഇപ്പോഴും പെയ്യുന്നത്.

തിരുവനന്തപുരം ജില്ലയിലടക്കം അതിരാവിലെ മുതൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മലപ്പുറത്തെ മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. ‌