play-sharp-fill
സംസ്ഥാനത്തെ സർക്കാർ സർവീസിൽ കൂടുതലും നായരും നമ്പൂതിരിയുമല്ല; സംവരണത്തിന്റെ പേരില്‍ പഴി കേള്‍ക്കാറുള്ള പട്ടികജാതി വിഭാഗത്തിന്റെ പ്രാതിനിധ്യവും സർക്കാർ സർവീസില്‍ വളരെ കുറവ് ; സര്‍ക്കാര്‍ സര്‍വീസിലെ ജാതിക്കണക്കുകൾ പുറത്തുവന്നിട്ടും സമുദായ നേതാക്കള്‍ക്ക് മൗനം

സംസ്ഥാനത്തെ സർക്കാർ സർവീസിൽ കൂടുതലും നായരും നമ്പൂതിരിയുമല്ല; സംവരണത്തിന്റെ പേരില്‍ പഴി കേള്‍ക്കാറുള്ള പട്ടികജാതി വിഭാഗത്തിന്റെ പ്രാതിനിധ്യവും സർക്കാർ സർവീസില്‍ വളരെ കുറവ് ; സര്‍ക്കാര്‍ സര്‍വീസിലെ ജാതിക്കണക്കുകൾ പുറത്തുവന്നിട്ടും സമുദായ നേതാക്കള്‍ക്ക് മൗനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:  സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരില്‍ സംവരേണതര വിഭാഗങ്ങളില്‍ പെടുന്നവർ വെറും 36.08 ശതമാനമെന്ന് കണക്കുകള്‍ . അൻപത് ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് നിയമനത്തിലെ അശാസ്ത്രീയത കാരണം സംവരേണര വിഭാഗങ്ങള്‍ക്ക് അവസരം നഷ്ടമാകുന്നത്. പി എസ് സി നടത്തുന്ന മത്സര പരീക്ഷകളില്‍ ആദ്യ റാങ്കുകളില്‍ എത്തിയാലും ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ജോലി ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ട്.


സംവരണ സമുദായങ്ങളിലെ ഉദ്യോഗാർത്ഥികളെ ജനറല്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി നിയമനം നല്‍കുന്നതാണ് സംവരണേതര വിഭാഗങ്ങള്‍ സർവീസില്‍ ന്യൂനപക്ഷമാകാൻ കാരണം. സംസ്ഥാനത്തെ സർക്കാർ സർവീസിലെ സമുദായ പ്രാതിനിധ്യം സംബന്ധിച്ച കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടും സമുദായ നേതാക്കള്‍ മൗനത്തില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശാസ്ത്രീയമായ നിയമന രീതി സംബന്ധിച്ച്‌ ഉദ്യോഗാർത്ഥികളില്‍ വ്യാപക പരാതി പണ്ടുമുതല്‍ക്കേ ഉയരാറുണ്ടെങ്കിലും രാഷ്ട്രീയ നേതൃത്വമോ സമുദായ സംഘടനകളോ ഈ വിഷയം അത്ര ഗൗരവമായി എടുക്കാറില്ല. സംവരണേതര വിഭാഗങ്ങളുടെ അവസരങ്ങള്‍ അവർക്കുതന്നെ ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ നമ്മുടെ ഭരണസംവിധാനത്തിന് കഴിയുന്നില്ല എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒരു ജനറല്‍ നിയമനത്തിന് ഒരു സംവരണ നിയമനം എന്നതാണ് നിലവില്‍ കേരളത്തില്‍ പിന്തുടരുന്ന രീതി. റാങ്ക് ലിസ്റ്റിലെ ആദ്യ നിയമനം അന്ധർ/ബധിരർ/മൂകർ വിഭാഗത്തിന് നല്‍കണമെന്ന കോടതി വിധിയുണ്ട്. ഇതോടെ ഒരു റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് നിയമനം ലഭിക്കുക രണ്ടാമതായും രണ്ടാം റാങ്കുകാരന് നിയമനം ലഭിക്കുക നാലാമതായുമാകും. സംവരണ ആനുകൂല്യമുള്ള ഉദ്യോഗാർത്ഥികള്‍ തന്നെ മെയിൻ ലിസ്റ്റിലെ ആദ്യ റാങ്കുകളിലുണ്ടെങ്കില്‍ ജനറല്‍ വിഭാഗത്തിലും അവർക്ക് തന്നെ നിയമനം ലഭിക്കും. ഇതാണ് നിയമനത്തില്‍ റിസർവേഷൻ – ജനറല്‍ വിഭാഗങ്ങള്‍ക്ക് 50-50 അനുപാതമുണ്ടെങ്കിവും ഉദ്യോഗസ്ഥരുടെ എണ്ണം പരിശോധിക്കുമ്ബോള്‍ സംവരണ സമുദായങ്ങള്‍ മുന്നിലെത്തുന്നത്. അതേസമയം, സംവരണത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കാറുള്ള പട്ടികജാതി വിഭാഗത്തിന്റെ പ്രാതിനിധ്യവും സർക്കാർ സർവീസില്‍ വളരെ കുറവാണ് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരില്‍ ജനറല്‍ വിഭാഗം വെറും 36.08 ശതമാനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 52.31ശതമാനം സർക്കാർ ജീവനക്കാരും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. പട്ടികജാതി വിഭാഗത്തിനാകട്ടെ സർക്കാർ സർവീസില്‍ പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് പ്രാതിനിധ്യമുള്ളത്. സർക്കാർ ജീവനക്കാരില്‍ 9.49ശതമാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളത്. പട്ടികവർഗ വിഭാഗത്തില്‍ നിന്നാകട്ടെ 1.92ശതമാനവും.

316 സർക്കാർ വകുപ്പുകള്‍, ബോർഡ്, കോർപറേഷൻ, കമ്ബനി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി ആകെ 5,45,423 സർക്കാർ ജീവനക്കാരണുള്ളത്. ഉദ്യോഗസ്ഥ പ്രാതിനിധ്യം സംബന്ധിച്ച്‌ പിന്നാക്ക വിഭാഗ കമ്മിഷൻ ശേഖരിച്ച കണക്ക് ജൂണ്‍ 25 ന് നിയമസഭയില്‍ പി.ഉബൈദുല്ല എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി പരസ്യപ്പെടുത്തിയിരുന്നു.പിന്നാക്ക വിഭാഗ കമ്മിഷൻ 2018 മുതല്‍ ഇസിഡെസ്‌ക് (ഇ-കാസ്റ്റ് ഡേറ്റബേസ് ഓഫ് എംപ്ലോയീസ് ഇൻ സർവീസ് കേരള) എന്ന വെബ്‌പോർട്ടലില്‍ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ജാതി തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു റിപ്പോർട്ട് ചെയ്യുന്നുണ്ട്.2024 ജൂണ്‍ 19വരെയുള്ള കണക്കുകള്‍ പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

സർക്കാർ ജീവനക്കാരില്‍ ഏറ്റവും കൂടുതലുള്ളത് ഈഴവരാണ് (1,15,075). നായർ സമുദായത്തില്‍ പെട്ട 1,08,012 ജീവനക്കാരാണുളളത്. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ആകെയുള്ളത് 73,774 പേരും ജനറല്‍ ക്രിസ്ത്യൻ വിഭാഗത്തില്‍ 73,713, പേരും ജീവനക്കാരായി ഉണ്ട്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 51,783 പേരാണ് സർക്കാർ സർവീസിലുള്ളത്. പത്ത് ശതമാനത്തില്‍ താഴെയാണ് (9.49 ശതമാനം) സർക്കാർ മേഖലയില്‍ അവരുടെ സാന്നിധ്യം.

സർക്കാർ സർവീസിലെ പട്ടിക വർഗ വിഭാഗത്തിന്റെ സാന്നിധ്യവും ഏറെ പിന്നിലാണ്. 10,513 പേർ. 1.92 ശതമാനം. ജനസംഖ്യയില്‍ പട്ടിക ജാതി വിഭാഗം 9.10 ശതമാനവും പട്ടിക വർഗ വിഭാഗം 1.45 ശതമാനവും വരും. പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതം മാറിയ 2399 പേരും നാടാർ കൃസ്ത്യൻ വിഭാഗത്തിലെ 929 പേരും ജോലി ചെയ്യുന്നുണ്ട്. ആകെ ക്രിസ്ത്യൻ വിഭാഗത്തിലെ സർക്കാർ ജീവനക്കാർ 99,583 പേർ. ഇത് ആകെ ജീവനക്കാരുടെ 18.25 ശതമാനമാണ്. 2011 ലെ സെൻസസ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ കൃസ്തുമത വിശ്വാസികള്‍ 18.38 ശതമാനമാണ്.

ജാതി തിരിച്ചുള്ള കണക്ക് ( ആയിരത്തിലധികം ഗവ.ജീവനക്കാരുള്ള സമുദായങ്ങള്‍)

ഈഴവ വിഭാഗങ്ങള്‍ – 1,15,075,

നായർ – 1,08,012,

മുസ്‌ലിം – 73,774,

വിവിധ ക്രിസ്ത്യൻ വിഭാഗങ്ങള്‍ – 73,713,

ലാറ്റിൻ കത്തോലിക്ക, ലാറ്റിൻ ക്രിസ്ത്യൻ- 22,542,

പുലയ വിഭാഗങ്ങള്‍ – 19,627,

വിശ്വകർമ സമുദായങ്ങള്‍ – 16,564, നാടാർ (എസ്‌ഐയുസി ഉള്‍പ്പെടെ)- 7589,

ബ്രാഹ്മണ വിഭാഗങ്ങള്‍ – 7112,

ധീവര വിഭാഗങ്ങള്‍ – 6818,

മണ്ണാൻ, എസ്‌സി തുടങ്ങിയ വിഭാഗങ്ങള്‍ – 6802,

പറയ, സാംബവ വിഭാഗങ്ങള്‍ – 5247,

വണിക, വൈശ്യ വിഭാഗങ്ങള്‍ – 5234,

ഹിന്ദു നാടാർ – 5089,

ശാലിയ, ചാലിയ വിഭാഗങ്ങള്‍ – 4076,

ചെറുമൻ – 3619,

കണക്കൻ, പടന്ന, പടനൻ – 3337,

എഴുത്തച്ഛൻ – 3592,

കുറവൻ, സിദ്ധനർ, കുറവർ തുടങ്ങിയ വിഭാഗങ്ങള്‍ – 2843,

അമ്ബലവാസി വിഭാഗങ്ങള്‍ – 2763,

മലയരയൻ – 2668,

തണ്ടാൻ – 2570,

പട്ടികജാതി പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങള്‍ – 2399,

യാദവാസ് തുടങ്ങിയ വിഭാഗങ്ങള്‍ – 2333,

വിളക്കിത്തല നായർ, വിളക്കിത്തലവൻ – 2097,

ചെട്ടി വിഭാഗങ്ങള്‍ – 1834,

വീരശൈവ വിഭാഗങ്ങള്‍ – 1819,

വെളുത്തേടത്തു നായർ വിഭാഗങ്ങള്‍ – 1618,

ശൈവ വെള്ളാള – 1452,

കുറുമൻ വിഭാഗങ്ങള്‍ – 1430,

ഭരതർ, പരവൻ – 1339,

വേട്ടുവൻ, പുലയ വേട്ടുവൻ – 1273,

ഗണകവിഭാഗങ്ങള്‍ – 1224,

കുഡുംബി – 1082, കാണിക്കാരൻ, കാണിക്കാർ – 1051.