play-sharp-fill
കോവിഡ് ബാധിച്ച് മരിച്ചയാളുടെ ആശ്രിതർക്കുള്ള സർക്കാർ ധനസഹായം മുടങ്ങി; മൂന്നു വർഷത്തേക്ക് പ്രതിമാസം 5000 രൂപ എന്നതായിരുന്നു പ്രഖ്യാപനം

കോവിഡ് ബാധിച്ച് മരിച്ചയാളുടെ ആശ്രിതർക്കുള്ള സർക്കാർ ധനസഹായം മുടങ്ങി; മൂന്നു വർഷത്തേക്ക് പ്രതിമാസം 5000 രൂപ എന്നതായിരുന്നു പ്രഖ്യാപനം

തൊടുപുഴ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബാംഗം കോവിഡ് ബാധിച്ച് മരിച്ചാൽ കുടുംബത്തിന് മൂന്നുവർഷം പ്രതിമാസം 5000 രൂപ നൽകുമെന്ന സംസ്ഥാന സർക്കാരിന് പ്രഖ്യാപനം വെറുതെയായി. 2021 ഒക്ടോബർ 13 ന് മന്ത്രിസഭായോഗത്തിനുശേഷം പ്രഖ്യാപിച്ചപദ്ധതിയിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയത് അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ പണം എത്തുമെന്നും ഇതിനായി ആരും ഓഫീസിൽ കയറി ഇറങ്ങേണ്ടി വരില്ല എന്നും ആണ്. എന്നാൽ 14 മാസത്തിനുശേഷം ലഭിച്ചത് ഒരു തവണ മാത്രം. അപേക്ഷ സ്വീകരിച്ച വില്ലേജ് ഓഫീസർക്കോ ജില്ലാ ഭരണകൂടങ്ങൾക്കോ ഇതുസംബന്ധിച്ച് ഒരു അറിവുമില്ല. തുക ഏതു വഴിക്കാണ് വരുന്നതെന്ന് ആരോഗ്യവകുപ്പിന് അറിയില്ല. എന്നാൽ ധനവകുപ്പിനും തുക ആരു നൽകും എന്നതിൽ വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ഇരുപതിനായിരത്തിലേറെ അപേക്ഷകൾ ലഭിച്ചതിൽ 1969 എണ്ണമാണ് സർക്കാർ അംഗീകരിച്ചത്. എന്നാൽ ധനവകുപ്പിൻ്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല .