play-sharp-fill
നവോത്ഥാനം പണിയേണ്ട;റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്‌ലോട്ടുകൾ കേന്ദ്രം ഒഴിവാക്കി

നവോത്ഥാനം പണിയേണ്ട;റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്‌ലോട്ടുകൾ കേന്ദ്രം ഒഴിവാക്കി


സ്വന്തം ലേഖകൻ

ദില്ലി: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്‌ലോട്ടുകൾ പ്രതിരോധമന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുൾപ്പെടെയുള്ള നവോത്ഥാന ചരിത്ര സംഭവങ്ങൾ അടിസ്ഥാനമാക്കിയ ഫ്‌ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. ശബരിമല വിഷയത്തിൽ ‘നവോത്ഥാനം’ പ്രധാന വിഷയമാക്കി കേരള സർക്കാരും സിപിഎമ്മും പ്രചാരണം നടത്തുന്നതിനിടെയാണ് വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവും പശ്ചാത്തലമാക്കിയുളള ഫ്‌ലോട്ടിന് അനുമതി കേരളം തേടിയത്.

കേരളമടക്കം 19 സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളാണ് പരിഗണനയിലുണ്ടായിരുന്നത്. നാല് ഘട്ടങ്ങളിലുള്ള പരിശോധനയ്ക്ക് ശേഷം ഇതിൽ 14 സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളാണ് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങൾ 26ന് ഫ്ളോട്ടുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിന് ഇത്തരത്തിൽ യാതൊരു അറിയിപ്പും കിട്ടിയില്ല എന്ന് കേരളഹൗസ് റെസിഡന്റ് കമ്മിഷണർ അറിയിച്ചു. 2014ൽ കേരളത്തിന് മികച്ച ഫ്ളോട്ടിനുള്ള സ്വർണ മെഡൽ ലഭിച്ചിരുന്നു. 2015ലും 2016ലും കേരളത്തിന്റെ ഫ്ളോട്ടുകൾ തിരഞ്ഞെടുക്കപ്പെട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group