play-sharp-fill
കർഷകർക്ക് വിളവെടുപ്പിന് ശേഷമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ഇസാഫ് കോ-ഓപ്പറേറ്റിവുമായി കൈകോർത്ത് അഗ്രി ടെക് കമ്പനി ആര്യ

കർഷകർക്ക് വിളവെടുപ്പിന് ശേഷമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ഇസാഫ് കോ-ഓപ്പറേറ്റിവുമായി കൈകോർത്ത് അഗ്രി ടെക് കമ്പനി ആര്യ

സ്വന്തം ലേഖകൻ

കൊച്ചി:കേരളത്തിലെ കർഷകർ, കർഷകരുടെ സഹകരണ സംഘങ്ങൾ, ചെറുകിട, ഇടത്തര കാർഷികോൽപന്ന സംസ്‌കരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് വിളവെടുപ്പാനന്തര സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഹാർവെസ്റ്റ് അഗ്രിടെക് കമ്പനിയായ ആര്യ കൊളാറ്ററൽ, ഇസാഫ് സ്വാശ്രയ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റിവ് സൊസൈറ്റിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. കഞ്ചിക്കോട്ടെ കിൻഫ്ര മെഗാ ഫുഡ് പാർക്കിലാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. മൂന്ന് വെയർഹൗസുകൾ ഉൾപ്പെടെ പാർക്കിലെ 80,000 ച.അടി സ്ഥലമാണ് ഇതിനായി എടുത്തിരിക്കുന്നത്. 15,000 മെട്രിക് ടണ്ണാണ് മൂന്ന് വെയർഹൗസുകളുടെയും മൊത്തം സംഭരണശേഷി.

സംസ്ഥാനത്തെ കാർഷിക സമ്പദ്ഘടനയ്ക്ക് ഇസാഫ് നൽകിവരുന്ന സംഭാവന ശക്തിപ്പെടുത്തുന്നതാകും ഈ പങ്കാളിത്തം. ഇത് നെല്ല് സംഭരണത്തിലും സംസ്‌കരണത്തിലും സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാൻ സഹായകമാകും. പ്രാദേശികമായി ചോളം വാങ്ങിക്കാനും സംഭരിക്കാനും സഹായിക്കുന്നതിന് പുറമേ സംസ്ഥാനത്തെ കോഴി, കന്നുകാലി ഫാമുകളിലേക്ക് ആവശ്യമായ തീറ്റ ഉൽപാദനത്തിന്റെ ചിലവ് കുറയ്ക്കാനും ഇത് സഹായിക്കും. അവശ്യ ഭക്ഷ്യോൽപന്നങ്ങളുടെ കുറഞ്ഞച്ചെലവിലുള്ള സമാഹരണവും ശാസ്ത്രീയമായ സംഭരണ പ്രക്രിയയും മഹാമാരി മൂലം ഭക്ഷ്യ ശൃംഖലയിൽ ഉണ്ടായിട്ടുള്ള തടസ്സങ്ങൾ മറികടക്കാനും ന്യായമായ വില ഉറപ്പാക്കാനും സഹായകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ കാർഷിക വ്യവസായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയയും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ. പോൾ തോമസ് പറഞ്ഞു. ഉപജീവനമാർഗങ്ങൾ അടഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇതിന് ഏറെ പ്രസക്തിയുണ്ട്. പ്രമുഖ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി കമ്പനിയായ ആര്യയുമായുള്ള പങ്കാളിത്തത്തിലൂടെ കർഷകരുടെ വിളവെടുപ്പാനന്തര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനോടൊപ്പം സംസ്ഥാനത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരാനുമാണ് ഇസാഫ് ലക്ഷ്യമിടുന്നതെന്നും പോൾ തോമസ് വ്യക്തമാക്കി.

ഇസാഫുമായുള്ള പങ്കാളിത്തത്തിൽ ഏറെ സന്തോഷം പ്രകടിപ്പിച്ച ആര്യ എക്സിക്യുട്ടിവ് ഡയറക്ടർ ആനന്ദ് ചന്ദ്ര, കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിൽ ഇസാഫിന് വഹിക്കാൻ കഴിയുന്ന പങ്കിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പറഞ്ഞു.