ആനയെ പാപ്പാൻ തല്ലിപ്പരിക്കേൽപ്പിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: ആനയുടെ പേരിൽ തട്ടിപ്പ് നടത്തി ഉടമകളെപ്പറ്റിച്ചും ഭീഷണിപ്പെടുത്തിയും കാശടിക്കാൻ ആനപ്രേമികൾ എന്ന പേരിലുള്ള സംഘത്തിന്റെ തട്ടിപ്പ് ശ്രമം; ആനയെ പാപ്പാൻ ഉപദ്രവിക്കുന്നെന്ന് ആരോപിച്ച് വ്യാജ പ്രചാരണം; തട്ടിപ്പിലൂടെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത് കൊമ്പൻ ഇത്തിത്താനം വിഷ്ണുനാരായണന്റെ പാപ്പാൻ രാജീവിനെ; ആരോഗ്യവാനായ ആനയുടെ വീഡിയോ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആനയെ പാപ്പാൻ തല്ലിപ്പരിക്കേൽപ്പിച്ചതായി വ്യാജ പ്രചാരണം നടത്തി പണം തട്ടാൻ സോഷ്യൽ മീഡിയയിലെ ആനപ്രേമികളുടെ ശ്രമം. കൊമ്പൻ ഇത്തിത്താനം വിഷ്ണു നാരായണന്റെ പാപ്പാൻ ചാലച്ചിറ രാജിവിനെ ലക്ഷ്യമിട്ടാണ് ഇപ്പോൾ വ്യാപകമായി പ്രചാരണം നടക്കുന്നത്. കേരള സഫറിംങ് എലിഫന്റ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ വഴിയാണ് ഇപ്പോൾ തട്ടിപ്പ നടക്കുന്നത്.

കൊമ്പന്റെ ഉടമകൾ തന്നെ നേരിട്ടെത്തി വിവരം വെളിപ്പെടുത്തിയിട്ട് പോലും വ്യാജ പ്രചാരണം അവസാനിപ്പിക്കാൻ സോഷ്യൽ മീഡിയ സംഘം തയ്യാറാകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് കൊമ്പൻ ഇത്തിത്താനം വിഷ്ണു നാരായണന്റെ കാലുകൾ എന്ന പേരിൽ ആനയുടെ കാലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ കേരള സഫറിംങ് എലിഫന്റ്‌സ് എന്ന ഫെയ്‌സ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ പോസ്റ്റ് ഇങ്ങനെ – ഇത്തിത്താനം വിഷ്ണു നാരായണൻ എന്ന ആനയുടെ ദയനീയ അവസ്ഥ.

ചാലച്ചിറ രാജീവ് എന്ന ക്രൂരനായ പാപ്പാൻ ഇത്തിത്താനം വിഷ്ണു നാരായണൻ എന്ന ആനിയിൽ നിൽക്കുമ്പോൾ ഉണ്ടാക്കിയ മുറിവുകളുടെ ചെറിയ ഭാഗം ആണ് വീഡിയോയിൽ ഉള്ളത്. ആനിയുടെ ചീളയിലും അംഗപലകയിലും ഇരണ്ട വായിലും അണ്ണാക്കിലും മുറിവ് ഉണ്ടാക്കിയിരുന്നു.
ഇത്തിത്താനം സേവ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആന ആണ് ഇത്. ഇപ്പോൾ ആനയ്ക്ക് പറളി ബാലകൃഷ്മൻ എന്ന പാപ്പാനാണ്.

മതിയായ ചികിത്സയും പരിചരണവും നൽകാതെ ദയനീയ അവസ്ഥയിൽ രോഗബാധിതനായ ആനയെ അടിയന്തരമായി വനം വകുപ്പ് പിടിച്ചെടുത്ത് പരിചരണം നൽകണം. – ഇങ്ങനെയായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എന്നാൽ, ഈ പോസ്റ്റിന് താഴെ ആനയുടെ ഉടമകളിൽ ഒരാളായ സുനിൽകുമാർ നേരിട്ടെത്തി വാർത്ത വ്യാജമാണ് എന്നു പ്രതികരിച്ചു. എന്നാൽ, ഇത് കണ്ടിട്ട് പോലും ഇതിനെതിരെ ഒരക്ഷരം പറയാൻ പോലും സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരകർ തയ്യാറായില്ല.

മുൻപും ഇത്തരത്തിൽ ആനകൾക്കും ആനപാപ്പാന്മാർക്കും എതിരെ ഈ സംഘം വ്യാജ വാർത്ത നൽകിയിട്ടുണ്ടെന്നു ആനപ്രേമികൾ പറയുന്നു. ഇത്തരത്തിൽ വ്യാജ വാർത്ത നൽകുന്നവർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുവരെയും നടപടികൾ എങ്ങും ഉണ്ടായിട്ടില്ല.