കേരളത്തിൽ അഞ്ചിടത്തും ബിജെപി തവിടു പൊടി: അൽപം രക്ഷപെട്ടത് മഞ്ചേശ്വരത്ത് മാത്രം

കേരളത്തിൽ അഞ്ചിടത്തും ബിജെപി തവിടു പൊടി: അൽപം രക്ഷപെട്ടത് മഞ്ചേശ്വരത്ത് മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: രണ്ടു സീറ്റിൽ വിജയിക്കുമെന്നു പ്രഖ്യാപിച്ച് പോരാട്ടവുമായി രംഗത്തിറങ്ങിയ ബിജെപിയ്ക്കു കേരളത്തിലെ ജനങ്ങൾ നൽകിയത് വൻ തിരിച്ചടി. അഞ്ചിൽ നാലിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്താൻ സാധിക്കാതിരുന്ന ബിജെപിയുടെ വോട്ടിൽ വൻ ചോർച്ച പോലും ഉണ്ടായി.

കഴിഞ്ഞ തവണ കെ.സുരേന്ദ്രൻ 89 വോട്ടിനു വോട്ടിനു മാത്രം പരാജയപ്പെട്ട സ്ഥാനത്ത് പതിനായിരം വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥി എം.സി കമറുദിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കെ.സുരേന്ദ്രൻ 56781 വോട്ട് ലഭിച്ച സ്ഥാനത്ത് ഇക്കുറി രവീശ തന്ത്രി കുണ്ടാറിന് ഇത് വരെ ലഭിച്ചത് 34730 വോട്ട് മാത്രമാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 22051 വോട്ടിന്റെ നഷ്ടമാണ് ബിജെപിയ്ക്ക് ഉണ്ടായിരിക്കുന്നത്. 199 ൽ 122 ബൂതതിലെയും വോട്ട് ഇതുവരെയും എണ്ണിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഞ്ഞു പിടിച്ചാൽ പോലും കഴിഞ്ഞ തവണ ലഭി്ച്ച വോട്ട് ലഭിക്കാനുള്ള സാധ്യത വിരളമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വട്ടിയൂർക്കാവിലാണ് ബിജെപിയ്ക്കു കനത്ത തിരിച്ചടി ലഭിച്ചത്. കഴിഞ്ഞ തവണ മത്സരത്തിനിറങ്ങിയ കുമ്മനം രാജശേഖരൻ 43700 വോട്ടാണ് നിയമസഭാ മണ്ഡലത്തിൽ ഇവിടെ നിന്നും നേരിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കു്മ്മനത്തിന്റെ വോട്ട് അരലക്ഷം കടക്കുകയും ചെയ്തു. എന്നാൽ, വട്ടിയൂർക്കാവിൽ ബിജെപി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്ത് ഇറക്കിയിട്ടും 27425 വോട്ടു മാത്രമാണ് നേടാൻ സാധിച്ചത്. കനത്ത തിരിച്ചടിയാണ് ബിജെപിയ്ക്ക് ഇവിടെ ലഭിച്ചത്.

കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായ എൻ.കെ മോഹൻ ദാസ് 14878 വോട്ടാണ് എറണാകുളം മണ്ഡലത്തിൽ നേടിയത്. എന്നാൽ, 136 ബൂത്തിലെയും വോട്ട് എണ്ണിത്തീർന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് വിജയിച്ചതായി പ്രഖ്യാപിച്ച ശേഷമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ എറണാകുളത്ത് ബിജെപിയുടെ വോട്ടിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 13351 വോട്ട് നേടിയിട്ടുണ്ട്. വൻ പ്രതീക്ഷയോടെ ബിജെപി അവതരിപ്പിച്ച സ്ഥാനാർത്ഥിയായിരുന്നു സി.ജി രാജഗോപാൽ. ഇവിടെയാണ് കാര്യമായ വോട്ട് വിഹിതം ലഭിക്കാതെ പോയത്.

അയ്യപ്പനെ തന്നെ ശരണം പ്രാപിച്ച് കെ.സുരേന്ദ്രനെ തന്നെ രംഗത്തിറക്കിയ ബിജെപിയ്ക്ക് ശബരിമലയോട് അടുത്തു കിടക്കുന്ന കോന്നിയിൽ കാര്യമായ ചലനം ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥന്ത്തുണ്ടായിരുന്ന വീണ ജോർജും, മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കെ.സുരേന്ദ്രനും തമ്മിൽ 1500 വോട്ടിന്റെ മാത്രം വ്യത്യാസമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ എത്തിയതോടെ ബിജെപിയ്ക്ക് 39786 വോ്ട്ട് മാത്രമാണ് നേടാൻ സാധിച്ച്. സിപിഎം സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാർ 54099 വോട്ടാണ് നേടിയത്.

അരൂരിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി എം.ആർ ഉല്ലാസാണ് കഴിഞ്ഞ തവണ എൻഡിഎ സ്ഥാനർത്ഥിയായി മ്ത്സരിച്ചത്. ഇവിടെ 19966 വോട്ടാണ് ഉല്ലാസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. എന്നാൽ, ഇത്തവണ യുവമോർച്ചാ സംസ്ഥാന പ്രസിഡന്റിനെ തന്നെ ബിജെപി രംഗത്ത് ഇറക്കിയിട്ടും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. 44 ബൂത്തിലെ വോട്ടുകൾ കൂടി പുറത്ത് വരാനിരിക്കെ 12669 വോട്ടു മാത്രമാണ് ഇതുവരെ പ്രകാശ് ബാബുവിന് ലഭിച്ചിരിക്കുന്നത്.