രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം : വ്യാജ വോട്ടർമാർ കൂടുതലുള്ളത് ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ : ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർന്മാരെ ; ഇവരുടെ പേരുകൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണ്ടതിന് പകരം ഒരു വോട്ട് മാത്രം അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജനവിധിയെ അട്ടിമറിക്കുന്ന കള്ളവോട്ടുകളെ പ്രതിരോധിക്കാൻ രണ്ട് കൽപ്പിച്ചാണ് ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ലക്ഷത്തിലേറെ വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ് ചെന്നിത്തല ഇതുവരെ പുറത്ത് വിട്ടിരിക്കുന്നത്.
ഇതിൽ തന്നെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് കള്ളവോട്ട് വ്യാപകമായിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തല ഇന്നലെ കൈമാറി. 14 മണ്ഡലങ്ങളിലെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ഇത്തവണത്തെ വ്യാജ വോട്ടർമാരുടെ എണ്ണം 2,16,510 ആയി ഉയർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവയ്ക്ക് പുറമെ സംസ്ഥാനത്തെ ബാക്കി മണ്ഡലങ്ങളിൽ ക്രമക്കേടുണ്ടോ എന്ന് യുഡിഎഫ് പ്രവർത്തകർ അന്വേഷണത്തിലാണ്. ഓരോ മണ്ഡലത്തിലെയും ജനവിധി അട്ടിമറിക്കാൻ സാധിക്കും വിധമാണ് വ്യാജ വോട്ടർമാരുടെ എണ്ണമെന്ന് ചെന്നിത്തല വ്യക്തമാക്കി.
യഥാർഥ വോട്ടർമാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടുകൾ സൃഷ്ടിക്കുകയാണു ചെയ്തത്. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. വ്യാജ വോട്ടിന്റെ വിവരം യഥാർഥ വോട്ടർമാർ അറിഞ്ഞിരിക്കാനിടയി
ല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കൈമാറിയ 51 മണ്ഡലങ്ങളുടെ പട്ടികയിൽ ഓരോ മണ്ഡലത്തിലുമുള്ള വ്യാജ വോട്ടർമാർ എണ്ണം ചുവടെ
പൊന്നാനി: 5589, കുറ്റിയാടി: 5478, നിലമ്പൂർ: 5085, തിരുവനന്തപുരം: 4871, വടക്കാഞ്ചേരി: 4862, നാദാപുരം: 4830, തൃപ്പൂണിത്തുറ: 4310, വണ്ടൂർ: 4104, വട്ടിയൂർക്കാവ്: 4029, ഒല്ലൂർ: 3940, ബേപ്പൂർ: 3858, തൃക്കാക്കര: 3835, പേരാമ്പ്ര: 3834, പാലക്കാട്: 3750, നാട്ടിക: 3743, ബാലുശ്ശേരി: 3708, നേമം: 3692, കുന്നമംഗലം: 3661, കായംകുളം: 3504, ആലുവ: 3258, മണലൂർ: 3212, അങ്കമാലി: 3161, തൃത്താല: 3005, കോവളം: 2995, എലത്തൂർ: 2942, മലമ്പുഴ: 2909, മുവാറ്റുപുഴ: 2825, ഗുരുവായൂർ: 2825, കാട്ടാക്കട: 2806, തൃശൂർ: 2725, പാറശാല: 2710, പുതുക്കാട്: 2678, കോഴിക്കോട് നോർത്ത്: 2655, അരുവിക്കര: 2632, അരൂർ: 2573, കൊച്ചി: 2531, കൈപ്പമംഗലം: 2509, കുട്ടനാട്: 2485, കളമശ്ശേരി: 2375, ചിറ്റൂർ: 2368, ഇരിങ്ങാലക്കുട: 2354, ഒറ്റപ്പാലം: 2294, കോഴിക്കോട് സൗത്ത്: 2291, എറണാകുളം : 2238, മണ്ണാർക്കാട്: 2218, ആലപ്പുഴ: 2214, നെടുമങ്ങാട്: 2208, ചെങ്ങന്നൂർ: 2202, കുന്നത്തുനാട്: 2131, പറവൂർ: 2054, വർക്കല: 2005.
അതേസമയം വോട്ടർ പട്ടികയിലെ വ്യാജ വോട്ടർമാരുടെ പേരുകൾ തൽക്കാലം നീക്കേണ്ടതില്ലെന്നും പകരം ഒന്നിലേറെ വോട്ടുള്ളവരെ ഒരു വോട്ടു മാത്രം ചെയ്യാൻ അനുവദിച്ചാൽ മതിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഇരട്ടിപ്പ് ചൂണ്ടിക്കാട്ടാൻ രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും അവസരം നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.