video
play-sharp-fill
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും ; കോട്ടയത്ത് ജോസ് കെ.മാണി കരുത്ത് തെളിയിച്ചാൽ ചോദിക്കുന്നതെല്ലാം സി.പി.എം നൽകും ; തൂക്ക് നിയമസഭയാണെങ്കിൽ കോളടിക്കുന്നത് പൂഞ്ഞാറിൽ വീണ്ടും ജയിച്ച് കയറിയാൽ പി.സിയ്ക്കും : ആരാകും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിധി നിർണ്ണയിക്കുന്ന വെള്ളിമൂങ്ങ..?

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും ; കോട്ടയത്ത് ജോസ് കെ.മാണി കരുത്ത് തെളിയിച്ചാൽ ചോദിക്കുന്നതെല്ലാം സി.പി.എം നൽകും ; തൂക്ക് നിയമസഭയാണെങ്കിൽ കോളടിക്കുന്നത് പൂഞ്ഞാറിൽ വീണ്ടും ജയിച്ച് കയറിയാൽ പി.സിയ്ക്കും : ആരാകും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിധി നിർണ്ണയിക്കുന്ന വെള്ളിമൂങ്ങ..?

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളിമൂങ്ങ എന്ന ജനപ്രിയ ചിത്രത്തിന് സമാനമായ മുന്നണി രാഷ്ട്രീയമാണ് ഇത്തവണ കേരളത്തിൽ. വോട്ടെണ്ണുമ്പോൾ എന്തും സംഭവിക്കാനുള്ള സാധ്യത ഇത്തവണ കൂടുതലാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇക്കുറി കൂടുതൽ സീറ്റുകൾ കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.ട്വന്റി ട്വന്റിയും ഈ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ഇക്കുറി തൂക്ക് നിയമസഭയ്ക്കുള്ള സാധ്യത ഏറെയാണ്. അത്തരത്തിലൊരു സാഹചര്യമുണ്ടായാൽ എം.എൽ.എമാർ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി മറിയും. പൂഞ്ഞാറിൽ വീണ്ടും ജയിക്കാനായാൽ പിസി ജോർജ് ഡിമാന്റ് കൂട്ടുകയും ചെയ്യും.

ബിജെപിക്ക് രണ്ട് സീറ്റും ട്വന്റി ട്വന്റിക്ക് ഒരു സീറ്റും കിട്ടുമെന്നാണ് പ്രവചനം. ഇത് സംഭവിക്കുകയും കടുത്ത മത്സരം നടക്കുകയും ചെയ്താൽ ചെറിയ മാർജിനിലെ വിജയമാകും അധികാരത്തിൽ എത്തുന്നവർക്കുണ്ടാവുക. ഈ സാഹചര്യത്തിൽ പൂഞ്ഞാറിൽ പിസിയും കുന്നത്തുനാടിൽ ട്വന്റി ട്വന്റിയും ജയിച്ചാൽ അത് മുന്നണി രാഷ്ട്രീയത്തെ തന്നെ ഭാവിയെ തന്നെയാണ് മാറ്റി മറിക്കുക.

എന്നാൽ ഇതാവട്ടെ ചെറിയ പാർട്ടികൾക്ക് കൂടുതൽ കരുത്തും നൽകും. ഇത് മുതലെടുക്കാൻ എല്ലാവരും ശ്രമിച്ചാൽ അത് നാടകീയതകൾക്കാകും വഴിയൊരുക്കുക.

അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഒരു മുന്നണിക്കും വലിയ മുൻതൂക്കം ആരും പ്രവചിക്കുന്നില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കുമെന്നാണ് സൂചന. മുന്നണിയിലെ എല്ലാ പാർട്ടിക്കും മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യതയും ഏറെയാണ്.

ആരേയും പിണക്കാതെ കൊണ്ടു പോവുകയാകും ഇതിലൂടെ ലക്ഷ്യമിടുക. എന്നാൽ എൽഡിഎഫ് വന്നാൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകില്ല. എന്നാൽ റവന്യൂ വകുപ്പിന് വേണ്ടി കാനവും ജോസ് കെ മാണിയും കടിപിടികൂടുമെന്നും ഉറപ്പ്.

തൂക്ക് നിയമസഭ വന്നാൽ കോളടിക്കുന്നത് പൂഞ്ഞാറിൽ ജയിച്ചു കയറിയാൽ പിസി ജോർജിനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എങ്ങോട്ട് വേണമെങ്കിലും ഒറ്റയ്ക്ക് തീരുമാനമെടുത്ത് മാറാൻ കഴിയുമെന്നത് പിസിക്ക് കഴിയുമെന്നത് ഗുണകരമാണ്.

എൽഡിഎഫിനു തുടർഭരണം ലഭിച്ചാൽ മുന്നണിയിലെ പുതുമുഖമായ കേരള കോൺഗ്രസിന് (എം) ഏത് വകുപ്പ് ലഭിക്കും, എത്ര മന്ത്രിമാരെയും മറ്റു സ്ഥാനങ്ങളും ലഭിക്കും തുടങ്ങിയവയിലാണ് ആകാംക്ഷ.

യുഡിഎഫിലായിരുന്നപ്പോൾ ഭരണം ലഭിച്ചാൽ കേരള കോൺഗ്രസിന് (എം) ലഭിച്ചിരുന്ന പ്രധാന വകുപ്പ് ധനകാര്യമാണ്. സ്വാഭാവികമായും എൽഡിഎഫിന് ഭരണം ലഭിച്ചാൽ കേരള കോൺഗ്രസ് (എം) ധനകാര്യ വകുപ്പ് ആവശ്യപ്പെടാനാണ് സാധ്യതയും.

എന്നാൽ, എൽഡിഎഫിനു ഭരണം ലഭിക്കുമ്പോൾ ധനകാര്യ വകുപ്പ് സിപിഎം തന്നെ കൈകാര്യം ചെയ്യുകയാണ് പതിവ്. അങ്ങനെ വരുമ്പോൾ റവന്യൂ വകുപ്പ് എന്ന ആവശ്യം ജോസ് കെ മാണി ഉന്നയിച്ചാൽ അത് ഏറ്റവുമധികം ആശങ്കയിലാഴ്ത്തുന്നത് സിപിഐയെയാണ്.

കോട്ടയത്ത് ജോസ് കെ മാണി കരുത്ത് കാട്ടിയാൽ സിപിഎം അവർ ചോദിക്കുന്നതെല്ലാം കൊടുക്കും. 12 സീറ്റിൽ മത്സരിക്കുന്ന ജോസ് കെ മാണിയുടെ പാർട്ടി എത്ര സീറ്റിൽ ജയിക്കുമെന്നതാകും ഇതിൽ നിർണ്ണായകം.

മറുപക്ഷത്ത് യഡിഎഫ് അധികാരത്തിലെത്തുകയും മുസ്ലിം ലീഗിന് 20 സീറ്റെങ്കിലും ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ എന്ന ചർച്ചയും ഇപ്പോൾ തന്നെ സജീവമാണ്. അതിന് സാധ്യത ഏറെയാണ്.

അങ്ങനെ എങ്കിൽ പികെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാൽ എ ഗ്രൂപ്പിൽ നിന്ന് മുഖ്യമന്ത്രി എത്തും. ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രിയെങ്കിൽ ചെന്നിത്തലയാകും ഉപമുഖ്യമന്ത്രി.