
താറാവിനെ കാണാനിറങ്ങിയ കുട്ടി പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു; മരിച്ചത് ചെങ്ങളം സ്വദേശിയുടെ രണ്ടരവയസുകാരൻ മകൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം: താറാവിനെ കാണാൻ പാടശേഖരത്തിനു സമീപമെത്തിയ രണ്ടര വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. ചെങ്ങളം മണലേൽ അഭിലാഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ചെങ്ങളം വായനശാലയ്ക്കു സമീപം നാൽപ്പറയിൽ പ്രശാന്തന്റെയും കാർത്തികയുടെയും മകൻ ആയുഷാ(രണ്ടര)ണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. രാവിലെ വീടിനു സമീപത്ത് കളിക്കുകയായിരുന്ന ആയുഷിനെ കാണാതാകുകയായിരുന്നു. കുട്ടിയെ തിരക്കി വീട്ടിൽ നിന്നും പുറത്തിറങ്ങിയ, നാലു വയസുകാരി സഹോദരി അനാമികയാണ് കുട്ടി വെള്ളത്തിൽ വീണു കിടക്കുന്നത് കണ്ടത്. തുടർന്നു, നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിയെത്തിയ നാട്ടുകാർ ചേർന്നു കുട്ടിയെ തോട്ടിൽ നിന്നും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംസ്‌കാരം പിന്നീട്.
Third Eye News Live
0