
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലർക്ക് തസ്തികയുടെ (കാറ്റഗറി നമ്പർ: 01/2025), ഒ.എം.ആർ പരീക്ഷ ജൂലൈ 13ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ നടക്കുക.
തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജൂൺ 28ന് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു; അപേക്ഷ ക്ഷണിച്ചു

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകൾ/ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും സിവിൽ/ അഗ്രികൾച്ചർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. 65 വയസിന് താഴെ പ്രായം ഉള്ളവരായിരിക്കണം അപേക്ഷകർ.
സൈറ്റ് വിസിറ്റിന് യാത്രാബത്ത ഉൾപ്പെടെ പ്രതിദിനം 1,530/ രൂപ നിരക്കിൽ ഒരു മാസം പരമാവധി 22,950/ രൂപയാണ് വേതനം. ബയോഡാറ്റായും വയസ്, വിദ്യഭ്യാസ യോഗ്യത സർവീസ് രേഖ (പെൻഷൻ പുസ്തകം മുതലായവ) എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം “ജോയിൻ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാപഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ പി.ഒ. തൃശൂർ, 680003” എന്ന വിലാസത്തിൽ ജൂൺ 25 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487 2364095.