സംസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം : ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3402 പേർക്ക് ; 3120 പേർക്കും സമ്പർക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ
തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് 3402 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 531 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 362 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 330 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 323 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 276 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 270 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 251 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 240 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 201 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 196 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 190 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 131 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 77 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 24 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
12 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസർഗോഡ് പനയൽ സ്വദേശി രാജൻ (40), ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസർഗോഡ് അരികാടി സ്വദേശിനി മറിയുമ്മ (66), സെ്ര്രപംബർ 2ന് മരണമടഞ്ഞ കാസർഗോഡ് ചേങ്ങള സ്വദേശി ഹസൈനാർ (61), സെ്ര്രപംബർ 4ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), തൃശൂർ മിനലൂർ സ്വദേശിനി ദേവകി (97), സെ്ര്രപംബർ 5ന് മരണമടഞ്ഞ തിരുവനന്തപുരം മണക്കാട് സ്വദേശി നീലകണ്ഠ ശർമ്മ (68), കാസർഗോഡ് സ്വദേശി സി.എ. ഹസൈനാർ (66), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി ശാന്ത (70), സെ്ര്രപംബർ 6ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മോഹനൻ (70), തിരുവനന്തപുരം വലിയതുറ സ്വദേശിനി ഫ്ളോറാമ്മ (76), എറണാകുളം കളമശേരി സ്വദേശിനി ലില്ലി (57) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 384 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 46 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 133 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3120 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 235 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 502 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 348 പേർക്കും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 315 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 254 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 242 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 213 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 199 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 191 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 182 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 153 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 113 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 72 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
88 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 26, കണ്ണൂർ ജില്ലയിലെ 23, കാസർഗോഡ് ജില്ലയിലെ 8, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ 6 വീതവും, കോഴിക്കോട് ജില്ലയിലെ 5, കൊല്ലം ജില്ലയിലെ 4, പത്തനംതിട്ട ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 15 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2058 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 613 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 323 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 116 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 83 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 91 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 24 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 105 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 87 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 150 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 88 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 67 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 141 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 24,549 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 70,921 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,801 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,83,921 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,880 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2751 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,949 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 19,78,316 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,85,821 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 23 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (കണ്ടൈൻമെന്റ് സോൺ വാർഡ് 3), കൊടമ്പ (6), പട്ടിത്തറ (10, 12), ഓങ്ങല്ലൂർ (7), മങ്കര (13), തൃശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റി (സബ് വാർഡ് 4), കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (20), തോളൂർ (സബ് വാർഡ് 13), പുതുക്കാട് (സബ് വാർഡ് 12), ഇടുക്കി ജില്ലയിലെ പീരുമേട് (14, 15), അയ്യപ്പൻ കോവിൽ (8, 9, 10 സബ് വാർഡ്), കുമാരമംഗലം (സബ് വാർഡ് 8, 9), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആർ നഗർ (1), കോട്ടയം ജില്ലയിലെ തിടനാട് (9), കങ്ങഴ (4, 7), പത്തനംതിട്ട ജില്ലയിലെ നിരണം (5), കുന്നന്താനം (സബ് വാർഡ് 10), ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാർഡ് 16), കോഴിക്കോട് ജില്ലയിലെ അത്തോളി (17), കൊല്ലം ജില്ലയിലെ പൂതക്കുളം (12), എറണാകുളം ജില്ലയിലെ ആവോലി (സബ് വാർഡ് 6), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (17, 18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചിങ്ങോലി (സബ് വാർഡ് 9), കൈനകരി (8, 9), കഞ്ഞിക്കുഴി (സബ് വാർഡ് 15), ചമ്പക്കുളം (1), മാരാരിക്കുളം സൗത്ത് (16), തൃശൂർ ജില്ലയിലെ വേളൂക്കര (സബ് വാർഡ് 3), മടക്കത്തറ (സബ് വാർഡ് 16), കരളം (14), ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി (21), കൊറട്ടി (9), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ (സബ് വാർഡ് 18, 20), നായരമ്പലം (സബ് വാർഡ് 8), നെല്ലിക്കുഴി (4, 11), പാലക്കാട് ജില്ലയിലെ അയിലൂർ (7), നെല്ലിയാമ്പതി (സബ് വാർഡ് 5), കോട്ടയം ജില്ലയിലെ മുണ്ടക്കയം (8), മണിമല (7), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ (10, 11, 12, 14), കൊല്ലം ജില്ലയിലെ പുനലൂർ മുൻസിപ്പാലിറ്റി (2, 12, 19), വയനാട് ജില്ലയിലെ തവിഞ്ഞാൽ (19), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 570 ഹോട്ട് സ്പോട്ടുകളാണുള്ളത്.