video
play-sharp-fill

അന്ധവിശ്വാസം അശാസ്ത്രീയത: സീരിയലുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താൻ സർക്കാർ: തീരുമാനം ഉടൻ എന്ന് മന്ത്രി സജി ചെറിയാൻ

അന്ധവിശ്വാസം അശാസ്ത്രീയത: സീരിയലുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താൻ സർക്കാർ: തീരുമാനം ഉടൻ എന്ന് മന്ത്രി സജി ചെറിയാൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അശാസ്ത്രീയവും തെറ്റിധാരണ ജനകവും യാതൊരു ലോജിക്കും ഇല്ലാത്ത സീരിയലുകൾക്ക് എതിരെ വാളെടുത്ത് സർക്കാർ. വീടുകളിൽ സർവാഭരണ വിഭൂഷിതരായി നിൽക്കുന്ന സ്ത്രീകളും , തട്ടിക്കൂട്ട് കഥകളുമായി എത്തി ആളുകളെ പറ്റിക്കുന്ന ടെലിവിഷൻ സീരിയലുകളെയാണ് സർക്കാർ നിയന്ത്രിക്കാനൊരുങ്ങുന്നത്.

ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഗൗരവകരമായി വിഷയം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികളും സ്ത്രീകളും വീട്ടുകാരും കാണുന്ന സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളിലാണ് ജനങ്ങള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ സാംസ്‌കാരിക മേഖലയെ സംബന്ധിച്ച് ഒരു നയം കൊണ്ടുവരും. നമ്മുടെ നാട് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നാടാണ്. ലോകത്തിന് മാതൃകയായ സംസ്ഥാനമാണ്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംജാതിബോധവും മതഭ്രാന്തുമുണ്ടെന്നും മന്ത്രി പറഞ്ഞു.

മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടു വരുന്നതും പരിഗണനയിലുണ്ടെന്നും സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.