video
play-sharp-fill
മാധ്യമ ശ്രദ്ധ നേടാൻ മൂക്കിൽ പഞ്ഞി വച്ച് ശവപ്പെട്ടിയിൽ കിടന്നും സമരം.!   കേരളാ കോൺഗ്രസുകാരുടെ തമ്മിലടിയിലെ  സമരമുറകൾ ഇങ്ങനെ

മാധ്യമ ശ്രദ്ധ നേടാൻ മൂക്കിൽ പഞ്ഞി വച്ച് ശവപ്പെട്ടിയിൽ കിടന്നും സമരം.! കേരളാ കോൺഗ്രസുകാരുടെ തമ്മിലടിയിലെ സമരമുറകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പത്ര-ദൃശ്യമാധ്യമങ്ങളിൽ തിളങ്ങി നിൽക്കാൻ പുത്തൻ സമരമുറകളാണ് ഇപ്പോൾ അരങ്ങേറുന്നത്. മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതിനായി മൂക്കിൽ പഞ്ഞിയുംവച്ച് ശവപ്പെട്ടിയിൽ കിടന്നുള്ള ‘സമരാഭാസമുറകൾ’ കണ്ട് ഇനിയും എന്തൊക്കെ കാണേണ്ടി വരുമെന്ന് ആലോചിച്ച് തലയിൽ കൈവച്ച് പോവുകയാണ് പൊതുജനങ്ങൾ.

പണ്ടൊക്കെ കളക്ടറേറ്റിന് മുന്നിലോ പോസ്റ്റ് ഓഫീസിന് മുന്നിലോ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുള്ള സമരമുറയായിരുന്നു മിക്ക രാഷ്ടീയ പാർട്ടികളുടെ അണികൾ നടത്തി വന്നിരുന്നത്. എന്നാൽ ഈ സമരമുറകൾക്കൊന്നും കാര്യമായ ശ്രദ്ധയുടെ പരിഗണനയും കിട്ടാതെ വന്നതോടെയാണ് കൗതുകകരമായ സമരമുറകൾ പല പാർട്ടികളും സ്വീകരിച്ച് തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സമരകാര്യങ്ങളിൽ കേരള കോൺഗ്രസ് ഗ്രൂപ്പുകളിലെ ചില നേതാക്കളെ കഴിഞ്ഞിട്ടേ ബാക്കിയുള്ളവരുള്ളൂ. പി.സി.തോമസായിരുന്നു ഇതിൽ കേമൻ.

റബർ വിലയിടിവിനെതിരെ റബർ ഷീറ്റ് ഉടുത്തും, ഷീറ്റിൽ കിടന്നും റോഡിൽ ശയനപ്രദക്ഷിണം നടത്തിയും റബർ തടി ചുമന്നുമൊക്കെ എത്ര സമരങ്ങളാണ് പാർലമെന്റിന് മുന്നിലും കോട്ടയം ഹെഡ് പോസ്റ്റാഫീസിനും കളക്ടറേറ്റിനു മുന്നിലും കേരളാ കോൺഗ്രസുകാർ നടത്തിയത്.

മുല്ലപ്പെരിയാർ ഡാം ചോർച്ച പ്രശ്‌നമുയർത്തി വെള്ളത്തിൽ ചാടിയും വീപ്പകുറ്റിയിൽ വെള്ളം നിറച്ച് അതിൽ ഇറങ്ങിയും വരെ സമരം ചെയ്തിട്ടുണ്ട് പി.സി തോമസ്.

എന്നാൽ കൊവിഡ് കാലമെത്തിയതോടെ പഴയ സമരമുറകൾ ഏക്കാതെ വന്നു. സാമൂഹ്യ അകലം പാലിച്ച് അഞ്ചു പേരിൽ കൂടുതൽ സമരം നടത്തരുതെന്നായിരുന്നു തീരുമാനം. എന്നാൽ പിന്നീട് അഞ്ചുപേരെന്നത് 50 പേർക്ക് മുകളിലായി.

നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന ഒഴിവാക്കണമെന്നാവശ്യപ്പെട് കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ സത്യാഗ്രഹസമരത്തിൽ ഇരിക്കാൻ അമ്പതിലേറെ കസേരകൾ ഇട്ടിരുന്ന നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയാണ് പിന്നീട് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ഇന്ധനവില വർദ്ധനവിനെതിരെ കേരളകോൺഗ്രസ് ജോസ് വിഭാഗം നടത്തിയ സമരത്തിൽ കെ.ടി.യു.സി ജില്ലാ പ്രസിഡന്റായിരുന്നു ശവപ്പെട്ടിയിൽ കിടന്നത്. തലയിൽ പൂക്കൾ കൊണ്ടുള്ള വെളുത്ത ചെണ്ടും കൈയിൽ വെള്ള ഗ്ലൗസുമൊക്കെയിട്ട് ഒരുക്കി യഥാർത്ഥ ക്രിസ്ത്യനികളുടെ മരണം പ്രതീകാത്മകമായി അവതരിപ്പിച്ചതിന് കൂടുതൽ ഒറിജിനാലിറ്റി കിട്ടാൻ അനുയായികൾ മൂക്കിൽ പഞ്ഞിയും വച്ചായിരുന്നു ശവപ്പെട്ടിയിൽ കിടത്തിയത്.

എന്നാൽ മൂക്കിൽ പഞ്ഞി വച്ചപ്പോൾ ശ്വാസം മുട്ടിയപ്പോൾ ശക്തമായി ശ്വാസം എടുത്തതോടെ പഞ്ഞി തെറിച്ചു പോയത് പത്ര ,ചാനൽ കാമറാമാന്മാർക്കും നാട്ടുകാർക്കും ചിരിക്കാനുള്ള വകയായി മാറുകയും ചെയ്തു.