play-sharp-fill
കർഷകനെ വേട്ടയാടുന്ന വനം വകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണം : കേരളാ കോൺഗ്രസിന്റെ (എം) നേതൃത്വത്തിൽ ധർണ്ണ നടത്തി

കർഷകനെ വേട്ടയാടുന്ന വനം വകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണം : കേരളാ കോൺഗ്രസിന്റെ (എം) നേതൃത്വത്തിൽ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : വന്യമൃഗങ്ങളുടെ മരണത്തിന്റെ പേരില്‍ കര്‍ഷകരെ മുഴുവന്‍ വേട്ടയാടുന്ന വനംവകുപ്പിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ട് കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണം അവര്‍ക്ക് ആവശ്യമായ വെള്ളവും, ഭക്ഷണവും ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ അവിടെ ലഭിക്കാത്തതുകൊണ്ടാണ്. കാടിന്റെയും കാട്ടിലെ എല്ലാത്തിന്റെയും സംരക്ഷകരും ഉത്തരവാദപ്പെട്ടവരും സംസ്ഥാന വനം വകുപ്പാണ്.വനംവകുപ്പ് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാതിരുന്നതിനാല്‍, കാട്ടാനയുടെ മരണത്തില്‍ വനം വകുപ്പാണ് യഥാര്‍ത്ഥ പ്രതികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷിയിടങ്ങളിലെ കൃഷി നശിപ്പിക്കാനെത്തിയ കാട്ടാന അബദ്ധത്തില്‍ മരിക്കാനിടയായ സാഹചര്യത്തില്‍ കര്‍ഷകരെ പ്രതികളാക്കുന്നത് നീതീകരിക്കാനാവില്ലെന്ന് ഉന്നതാധികാര സമിതി അംഗം അഡ്വ ജോബ് മൈക്കിള്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉന്നതാധികാര സമിതി അംഗം അഡ്വ.ജോബ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. ബിജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.

സ്റ്റിയറിംഗ് കമ്മറ്റി അംഗം  ബിജു മറ്റപ്പള്ളി, ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല, ജെയ്‌മോന്‍ അരികുപുറം, അമല്‍ ജോസഫ് ചാമക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.