play-sharp-fill
ഒടുവിൽ ചരിത്രം ആവർത്തിച്ചു: കേരള കോൺഗ്രസ് വീണ്ടും പിളർന്നു ; ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിലേക്ക്

ഒടുവിൽ ചരിത്രം ആവർത്തിച്ചു: കേരള കോൺഗ്രസ് വീണ്ടും പിളർന്നു ; ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിലേക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺഗ്രസ് വീണ്ടും ചരിത്രം ആരംഭിച്ചു. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളർന്ന് ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിലേക്ക്. അനൂപ് ജേക്കബ് വിഭാഗം ജേക്കബ് ഗ്രൂപ്പായി തന്നെ തുടരാനും തീരുമാനിച്ചു.

കോട്ടയത്ത് ജോണി നെല്ലൂർ വിഭാഗം വിളിച്ചുകൂട്ടിയ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പ്രമേയം അവതരിപ്പിച്ചു. കേരള കോൺഗ്രസിലെ ജോസഫ് വിഭാഗവുമായുളള ലയനവുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്ക് ജോണി നെല്ലൂരിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രമേയം. യോഗം പ്രമേയം അംഗീകരിക്കുകയായിരുന്നു. അനൂപ് ജേക്കബിന്റെ എതിർപ്പ് മറികടന്നാണ് തീരുമാനം. ഈ മാസം 29 ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂർ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ലയന സമ്മേളനം നടക്കുമെന്ന് പി.ജെ.ജോസഫും വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി.എം.ജേക്കബിന്റെ സംസ്‌കാരചടങ്ങുകൾക്ക് ശേഷം പള്ളിമുറ്റത്ത് വെച്ച് പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപ് ജേക്കബ്.ജേക്കബിന്റെ മരണശേഷം ആശുപത്രിയിൽ വെച്ചുതന്നെ അധികാരസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അനൂപ് ജേക്കബ് മുതിർന്നത്. മന്ത്രിയായിരിക്കുന്ന കാലയളവിൽ ടി.എം.ജേക്കബിന്റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുൻകൈയും അനൂപ് ജേക്കബ് എടുത്തില്ലെന്നും ജോണി നെല്ലൂർ ആരോപിച്ചു.

അതേസമയം കോട്ടയത്ത് അനൂപ് ജേക്കബ് വിളിച്ച യോഗം നടന്നുകൊണ്ടിരിക്കുകയാണ്. ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ് വിഭാഗം യോഗം ചേരുന്നത്. പരമാവധി നേതാക്കളെ പങ്കെടുപ്പിച്ച് കരുത്ത് കാട്ടാനാണ് അനൂപിന്റെ ശ്രമം. ജോണി നെല്ലൂരിന്റെ നീക്കത്തോടെ മറ്റൊരു പിളർപ്പിനുകൂടി സാക്ഷിയാകുകയാണ് കേരള കോൺഗ്രസ് രാഷ്ട്രീയം.