video
play-sharp-fill

തെരഞ്ഞടുപ്പിനുള്ള എല്ലാ തന്ത്രങ്ങളും കുട്ടനാട്ടിൽ ഒരുക്കിയെന്ന് പി.ജെ ജോസഫ്: സീറ്റ് മറ്റാർക്കും വിട്ടുനൽകില്ല: കേരള കോൺഗ്രസിൽ ഇനി വേറെ ലെവൽ കളികൾ

തെരഞ്ഞടുപ്പിനുള്ള എല്ലാ തന്ത്രങ്ങളും കുട്ടനാട്ടിൽ ഒരുക്കിയെന്ന് പി.ജെ ജോസഫ്: സീറ്റ് മറ്റാർക്കും വിട്ടുനൽകില്ല: കേരള കോൺഗ്രസിൽ ഇനി വേറെ ലെവൽ കളികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുട്ടനാട് സീറ്റ് മറ്റാർക്കും വിട്ടുനൽകാനാകില്ലെന്ന് ഉറച്ച് പി.ജെ ജോസഫ്. കുട്ടനാട് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണ്. ജോസഫ് വിഭാഗം മൽസരിക്കുന്ന സീറ്റ് മറ്റാർക്കും വിട്ടുനൽകില്ലെന്നാണ് ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണിക്ക് അവകാശം ഉന്നയിക്കാൻ പോലും അർഹതയില്ല. അവരുമായി ഒരു ചർച്ചയ്ക്കും തയാറുമല്ല.

 

ഉചിതമായ സ്ഥാനാർഥിയെ നിർത്തി ജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും കുട്ടനാട്ടിൽ ഒരുക്കിയിട്ടുണ്ടെന്നും തീരുമാനം അധികം വൈകരുതെന്നും ജോസഫ് പറഞ്ഞു. അതേസമയം പി.കെ കുഞ്ഞാലിക്കുട്ടി കൂടി വന്നശേഷം അന്തിമ തീരുമാനം പറയാമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. കുട്ടനാട് കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ്, ഘടക കക്ഷികളുടെ സീറ്റ് തിരിച്ചെടുക്കുന്ന രീതി കോൺഗ്രസിനില്ല. പാർട്ടിയിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവിഭാഗക്കാർക്കും യോജിച്ച സ്ഥാനാർഥിയുണ്ടാകണം. അതിനാൽ ഈകാര്യം ഇരുവിഭാഗത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.