രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ കുട്ടികൾ കേരളത്തിലേത് ; പിന്നിൽ മധ്യപ്രദേശ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ കുട്ടികൾ കേരളത്തിലേതെന്ന് കണ്ടെത്തൽ. ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങി ഇരുപത്തിനാല് സൂചികകളുടെ അടിസ്ഥാനത്തിൽ വേൾഡ് വിഷൻ ഇന്ത്യയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് ആന്റ് റിസർച്ചും കൂടിച്ചേർന്ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മധ്യപ്രദേശിലെ കുട്ടികളാണ് അസുന്തുഷ്ടർ.

വിവിധ സൂചികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത് . റിപ്പോർട്ട് പ്രകാരമുള്ള സ്‌കോർ നില അനുസരിച്ച് കേരളത്തിന് 0.76 പോയിന്റും മധ്യപ്രദേശിന് 0.44ശതമാനവുമാണ് ലഭിച്ചത്. അതേസമയം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാഗാലാന്റാണ് മികച്ച നിലവാരം പുലർത്തിയിരിക്കുന്നത്. കുട്ടികൾക്ക് ലഭിക്കുന്ന പോഷകാഹാരം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവയുടെ അടിസ്ഥാനത്തിൽ ഝാർഖണ്ഡാണ് ഏറ്റവും പിന്നിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group