video
play-sharp-fill

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് വി ഭട്ടി; ഉത്തരവ് പുറത്തിറക്കി കേന്ദ്ര നിയമ  മന്ത്രാലയം..!

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് വി ഭട്ടി; ഉത്തരവ് പുറത്തിറക്കി കേന്ദ്ര നിയമ മന്ത്രാലയം..!

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടിയെ നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായാണ് പ്രവർത്തിച്ചിരുന്നത്. കേന്ദ്ര നിയമ മന്ത്രാലയമാണ് ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കിയത്.

കഴിഞ്ഞ വർഷമായിരുന്നു ജസ്റ്റിസ് എസ് വി ഭട്ടി കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനാവുന്നത്. രാഷ്‌ട്രപതിയായിരുന്നു ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചിരുന്ന എസ് വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നിയമനം നൽകിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചീറ്റൂർ സ്വദേശിയാണ് ജസ്റ്റിസ് എസ് വി ഭട്ടി.

2019 മുതൽ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം.