video
play-sharp-fill
കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരും..! 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും; ബിജെപി ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രൻ

കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരും..! 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും; ബിജെപി ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തൃശൂർ : കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും ലോക്സഭാ തെരഞ്ഞെടുപ്പെന്നും സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം ബി ജെ പി നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ വരും വർഷം കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഒരു സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.