play-sharp-fill
അയർക്കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മറ്റക്കര സ്വദേശിയായ പോളിടെക്‌നിക് വിദ്യാർത്ഥി

അയർക്കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മറ്റക്കര സ്വദേശിയായ പോളിടെക്‌നിക് വിദ്യാർത്ഥി

തേർഡ് ഐ ബ്യൂറോ

കോട്ടയം: അയർക്കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മറ്റക്കര വാവക്കുഴിയിൽ ജോയിയുടെ മകൻ ജോയലാണ്(21) മരിച്ചത്. മറ്റക്കര ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക്ക് കോളേജ് വിദ്യാർത്ഥിയാണ് ഇയാൾ.

അയർക്കുന്ന മറ്റക്കര റൂട്ടിൽ പന്നിക്കുഴിയിലായിരുന്നു അപകടം. വൈകിട്ട് ആറു മണിയോടെ ബൈക്കിൽ വീട്ടിലേയ്ക്കു വരികയായിരുന്നു ജോയൽ. ഇതിനിടെ നിയന്ത്രണം നഷ്ടമായി ജോയൽ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും ടിപ്പർ ലോറിയിലേയ്ക്കു ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമയന്നൂർ ജ്യോതി ഭവൻ ജീവനക്കാരിയായ ഷേർളിയാണ് മാതാവ്. സഹോദരി – ഐശ്വര്യ. അയർക്കുന്നം പോലീസ് മേൽനടപടികൾ കേസെടുത്തു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് മറ്റക്കര തിരുക്കുടുംബ ദേവാലയത്തിൽ നടക്കും.