play-sharp-fill
ആളൊഴിഞ്ഞ പുരയിടത്തിൽ സൂക്ഷിച്ചത് 20 ലിറ്റർ ചാരായം: എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ ചാരായം കണ്ടെത്തി നശിപ്പിച്ചു

ആളൊഴിഞ്ഞ പുരയിടത്തിൽ സൂക്ഷിച്ചത് 20 ലിറ്റർ ചാരായം: എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ ചാരായം കണ്ടെത്തി നശിപ്പിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 20 ലിറ്റർ ചാരായം എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ലോക്ക് ഡൗണിൽ മദ്യം നിരോധിച്ച സമയത്ത് വിൽക്കാൻ സൂക്ഷിച്ചിരുന്ന ചാരായമാണ് എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്.

എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം കെ.എൻ സുരേഷ് കുമാറിന് കാട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മലയോര മേഖലയിൽ പല സ്ഥലത്തും വ്യാജ വാറ്റ് ഇപ്പോഴും സജീവമാണ് എന്നു കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എക്‌സൈസ് ഇന്റലിജൻസ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സ്സൈസ് ഇൻസ്‌പെക്ടർ അമൽ രാജനും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.

കാഞ്ഞിരപ്പള്ളി കോരുത്തോട് കുഴിമാവ് കറിക്കാട്ടുകുന്നേൽ വീടിന്റെ പടിഞ്ഞാറുവശം വാതിലിനോടു ചേർന്നാണ് ചാരായം കണ്ടെത്തിയത്. ആൾത്താമസമില്ലാത്ത വീടിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ചാരായം കണ്ടെത്തിയത്. ചാരായം പിടിച്ചെടുത്ത് എരുമേലി റെയ്ഞ്ച് ഓഫീസിൽ ഏൽപിച്ചു. പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ബൈജുമോൻ കെ.സി സിവിൽ എക്‌സൈസ് ഓഫിസർമാരായമാരായ കെ.എൻ സുരേഷ്, അഞ്ചിത്ത് രമേശ്, സന്തോഷ്‌കുമാർ വി.ജി, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ വിജയരഷ്മി, ഡ്രൈവർ വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.