കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ ഇനി തൃശൂരിലും കോഴിക്കോട്ടും
സ്വന്തം ലേഖകൻ
കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ സ്യൂഗര്‍, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തൃശൂരില്‍ പൂങ്കുന്നം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിലാണ് കമ്പനി ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചത്. ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുകയും കലോറി കുറഞ്ഞതും പഞ്ചസാരയില്ലാത്തുമായ സ്വീറ്റുകള്‍ക്ക് ആവശ്യക്കാരേറുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ വിപണി സാധ്യത പ്രയോജനപ്പെടുത്തുക എന്നതാണ് ഐഐഎം ബംഗലൂരു, എന്‍ഐടി കോഴിക്കോട് എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സ്ഥാപകരായ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.
കേരളത്തിലെ ജനസംഖ്യയില്‍ 10% പ്രമേഹരോഗികളാണ്. അതിലും ഇരട്ടിയാളുകള്‍ പ്രമേഹരോഗ ഭീതിയില്‍ കഴിയുകയും ചെയ്യുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനും കലോറി കുറഞ്ഞ ഭക്ഷണളോട് ആളുകള്‍ക്ക് താല്‍പര്യം കൂടുകയും ചെയ്തതോടെ പഞ്ചസാര ചേര്‍ക്കാത്ത സ്വീറ്റുകള്‍ക്ക് ആവശ്യക്കാരേറിയിരിക്കുകയാണ്. പൊണ്ണത്തടി, പ്രമേഹം, ദന്തപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രതികൂലമായ പഞ്ചസാരയുടെ ഉപഭോഗം ഒഴിവാക്കുന്നത് ആഗോള തലത്തില്‍ തന്നെ ഒരു ശീലമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ പഞ്ചസാരരഹിത ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയെങ്കിലും അവയൊന്നും വ്യാപകമായി ലഭ്യമല്ല. ഈ വിടവ് നികത്താന്‍ ലക്ഷ്യമിട്ടാണ് സ്യൂഗര്‍ ഫുഡ്‌സ് വിപണിയില്‍ ഇറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോക്ലേറ്റ്, കേക്ക്, പേസ്ട്രി, ജാം, കുക്കീസ്, ഇന്ത്യന്‍ മധുര പലഹാരങ്ങള്‍, മില്‍ക്ക് ഷേക്കുകള്‍ തുടങ്ങിയവയാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. പഞ്ചസാര ഒട്ടും ചേര്‍ക്കാതെയും കലോറി കുറയ്ക്കാന്‍ ആവശ്യമായ ആരോഗ്യപ്രദമായ ചേരുവകള്‍ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തുമാണ് ഓരോ ഉത്പന്നവും ഉണ്ടാക്കുന്നതെന്ന് സ്യൂഗര്‍ ഫുഡ്‌സ് സ്ഥാപകനും സിഇഒയുമായ ജാവേദ് ഖാദിര്‍ പറഞ്ഞു. മധുര പലഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കാനായി ഒരാള്‍ക്ക് കഴിക്കാവുന്ന അത്രയും പലഹാരങ്ങളുള്ള പാക്കറ്റുകള്‍ മാത്രമാണ് കമ്പനി ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചസാരരഹിത ഉത്പന്നങ്ങളെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ നിലവിലുണ്ടെങ്കിലും പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന സുക്രലോസ്, സ്റ്റിവിയ, മാല്‍റ്റിടോള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് സ്യൂഗര്‍ ഉപയോഗിക്കുന്നതെന്ന് ജാവേദ് ഖാദിര്‍ പറഞ്ഞു. എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യും യുഎസിലെ എഫ്ഡിഎ പോലുള്ള രാജ്യാന്തര ഏജന്‍സികളും സാക്ഷ്യപ്പെടുത്തിയത് പ്രകാരം ഇതില്‍ ഉപയോഗിക്കുന്ന എല്ലാ ചേരുവകളും പൂര്‍ണമായി സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അമിത ഭാരം, പ്രമേഹം തുടങ്ങിയവ സംബന്ധിച്ച് ഭീതി ഇല്ലാതെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന സുരക്ഷിതവും രുചികരവുമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനിയുടെ സ്ഥാപകര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, പൊട്ടാഫോ എന്നിവയില്‍ നിലവില്‍ സ്യൂഗര്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ ഫോണിലൂടെ നേരിട്ടും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിലെ ഇ-കൊമേഴ്‌സിലൂടെ സ്യൂഗര്‍ കേരളത്തിലുടനീളം ഉത്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്. താമസിയാതെ സംസ്ഥാനത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.