video
play-sharp-fill
തർക്കവും തമ്മിലടിയും തീർന്നു: സണ്ണി പാമ്പാടി രാജി വയ്ക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകും

തർക്കവും തമ്മിലടിയും തീർന്നു: സണ്ണി പാമ്പാടി രാജി വയ്ക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകും

സ്വന്തം ലേഖകൻ

കോട്ടയം: പിളർന്ന് നിൽക്കുന്ന കേരള കോൺഗ്രസിന്റെ ആദ്യ കടമ്പ കടന്ന് ജോസ് കെ മാണി വിഭാഗം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ തർക്കങ്ങളില്ലാതെ ഏക കണ്ഠമായി ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. യു ഡി എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തിങ്കളാഴ്ച കാലാവധി പൂർത്തിയാക്കുന്ന സണ്ണി പാമ്പാടി രാജിവയ്ക്കുന്നതോടെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റിന്റെ ഒഴിവ് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയക്കും. തുടർന്ന് കമ്മിഷൻ നിർദേശിക്കുന്ന തീയതിയിൽ തിരഞ്ഞെടുപ്പ് നടക്കും.

ഒഴിവു വരുന്ന ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോൺഗ്രസ് എം സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തിരഞ്ഞെടുത്തതായി യു.ഡി.എഫ് ജില്ലാ ചെയർമാനും, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ സണ്ണി തെക്കേടം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിന് കഴിഞ്ഞ ദിവസം കത്തു നൽകി.
കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗമാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്.
നേരത്തെ കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ബാധിച്ചതായി ആരോപണമുണ്ടായിരുന്നു. എന്നാൽ, പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായാണ് കേരള കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടിൽ നിന്നും വ്യക്തമാകുന്നത്. ഇനിയുള്ള ഒരു വർഷം സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമെന്നാണ് ധാരണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group