play-sharp-fill
60-ാംമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

60-ാംമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

 

സ്വന്തം ലേഖിക

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്പീക്കർ ബി.ശ്രീരാമകൃഷ്ണൻ തിരിതെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാകയുയർത്തി. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ചലച്ചിത്രതാരം ജയസൂര്യ എന്നിവർ പ്രധാന വേദിയിലുണ്ട്. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിലുള്ളതാണ് പ്രധാന വേദി.

28 വേദികളിലാണ് 239 മത്സര ഇനങ്ങൾ അരങ്ങേറുന്നത്. 10000 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇനി നാല് ദിനം കൗമാര താരങ്ങളുടെ കലാപ്രകടനങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക. ജനപ്രിയ ഇനങ്ങളാണ് ആദ്യം ദിനം കാണികളെ കാത്തിരിക്കുന്നത്. മോഹിനിയാട്ടം, കുച്ചിപ്പുടി അടക്കമുള്ള മൽസരങ്ങൾ രാവിലെയും ഉച്ചയ്ക്ക് ശേഷം ദഫ് മുട്ട്, ചവിട്ടു നാടകം പൂരക്കളി അടക്കമുള്ള ഇനങ്ങളും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ജില്ലകളിൽ നിന്നായുളള മത്സരാർത്ഥികൾ കാഞ്ഞങ്ങാടിൻറെ മണ്ണിൽ ആവേശം വിതറായാനെത്തിയിട്ടുണ്ട്. പഴയിടം മോഹനൻ നമ്ബൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേർക്ക് കഴിക്കാനാകുന്ന തരത്തിൽ 25000 പേർക്കുളള ഭക്ഷണം ദിവസവും ഒരുക്കും.