കേരളാ കോൺഗ്രസ്-എം സ്ഥാനാർത്ഥികളായി: പാലായിൽ ജോസ് കെ മാണി തന്നെ: കടുത്തുരുത്തിയിൽ നിർമ്മല ജിമ്മി

Spread the love

കോട്ടയം: കേരള കോണ്ഗ്രസ് -എം മത്സരിക്കുന്ന 12 സീറ്റുകളിലെയും സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. പാര്ട്ടി ചെയര്മാന് ജോസ് കെ.
മാണി പത്രക്കുറിപ്പിലൂടെയാണ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചത്.

video
play-sharp-fill

പാര്ട്ടി ചെയര്മാന് കൂടിയായ ജോസ് കെ. മാണി പാലായില് മത്സരിക്കും. ഇക്കാര്യത്തിൽ വ്യക്തതയായി. കടുത്തുരുത്തിയിൽ നേതാക്കളുടെ തർക്കത്തിനൊടുവിൽ നിഷ ജോസ് കെ മാണിയെ ഉദേശിച്ചെങ്കിലും വേണ്ടന്നു വച്ചു. അവിടെ കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ കൂടിയായ നിർമ്മല ജിമ്മിയെ തീരുമാനിച്ചു.

സ്ഥാനാർത്ഥികളും മത്സരിക്കുന്ന മണ്ഡലവും ചുവടെ:
ജോസ് കെ. മാണി (പാല), റോഷി അഗസ്റ്റിന് (ഇടുക്കി), ഡോ.എന്.ജയരാജ് (കാഞ്ഞിരപ്പളളി), ജോബ് മൈക്കിള് (ചങ്ങനാശേരി) സെബാസ്റ്റ്യന് കുളത്തുങ്കല് (പൂഞ്ഞാര്),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമോദ് നാരായണന് (റാന്നി), സാബു കെ. ജേക്കബ് (പിറവം), അഡ്വ. ബിജു ചിറയത്ത് (ചാലക്കുടി), മാത്യു കുന്നപ്പള്ളി (ഇരിക്കൂര്), ബേസില് പോള് (പെരുമ്പാവൂര്), കടുത്തുരുത്തി (നിർമ്മല ജിമ്മി), തൊടുപുഴ (സിറിയക് ചാഴികാടൻ).