video
play-sharp-fill

കുമരകം, തിരുവാർപ്പ്, അയ്‌മനം പഞ്ചായത്തുകളിലെ കേര കർഷകർ ഏകദിന പഠന യാത്ര നടത്തി

കുമരകം, തിരുവാർപ്പ്, അയ്‌മനം പഞ്ചായത്തുകളിലെ കേര കർഷകർ ഏകദിന പഠന യാത്ര നടത്തി

Spread the love

 

കുമരകം: നാളികേര ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ കുമരകം, തിരുവാർപ്പ്, അയ്‌മനം പഞ്ചായത്തുകളിലെ കേരകർഷകർ ഏകദിന പഠനയാത്ര നടത്തി. കായംകുളം ഐ.സി.എ.ആർ സന്ദർശിച്ച് നാളികേര കൃഷിയെ സംബന്ധിച്ച വിവരങ്ങൾ പഠന വിധേയമാക്കുകയും ചെയ്തു.

ഐ.സി.എ.ആർ സയന്റിസ്റ്റ് ഡാേ:പി. അനിതകുമാരി കേരകൃഷിയെ പറ്റിയും കേര സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ കൃഷിയെക്കുറിച്ചും, ജൈവകൃഷിയെ പറ്റിയും ക്ലാസ് നടത്തി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പുറത്തിറക്കുന്ന കേര കൃഷി സഹായി,

ഡാേ.പി.അനിതകുമാരി കുമരകം നാളി കേരഫെഡറേഷൻ സെക്രട്ടറി അജയൻ മോഴിച്ചേരി, സാൽവിൻ കൊടിയന്തറ, ജോമോൻ ചാലുങ്കൽ എന്നിവർക്ക് കെെമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group